മിസൈമീര്‍ പള്ളിയും പരിസരവും നിറഞ്ഞ് കവിഞ്ഞ് ഈസക്കയുടെ മയ്യിത്ത് നമസ്‌ക്കാരം

Web Desk
0 Min Read

ദോഹ: ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങളോടെ കെ മുഹമ്മദ് ഈസ മണ്ണിലേക്ക്. മിസൈമീര്‍ പള്ളിയില്‍ ഇസാ നമസ്‌ക്കാരാനന്തരം നടന്ന മയ്യിത്ത് നമസ്‌ക്കാരത്തില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ളവരാണ് എത്തിച്ചേര്‍ന്നത്.

city exchange

മിസൈമീര്‍ പള്ളിയും പരിസരവും ജനസമുദ്രമായി. പള്ളിക്കകത്തും പുറത്തുമായാണ് നമസ്‌ക്കാരം പൂര്‍ത്തിയാക്കിയത്. നമസ്‌ക്കാരാനന്തരം ഈസക്കയെ ഒരു നോക്കുകാണാന്‍ ജാതിമത ഭേദമന്യേ പള്ളിക്കു സമീപം ജനങ്ങള്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

മുഴുവന്‍ പേര്‍ക്കും അവസാനമായി മുഖം കാണിച്ചായിരിക്കും ഖബറടക്കം നടക്കുകയെന്നാണ് അറിയുന്നത്. ഇതിനുമുമ്പ് ഹാജിക്ക മരിച്ചപ്പോഴും ഇത്രയേറെ പ്രവാസികള്‍ അന്ത്യകര്‍മങ്ങള്‍ക്കായി ഒത്തുകൂടിയിരുന്നു.

ഖത്തറിലെ മലയാളി പ്രവാസി സംഘടനകള്‍, രാഷ്ട്രീയ- സാമൂഹ്യ- സാംസ്‌ക്കാരിക- ബിസിനസ്- കലാ രംഗത്തുള്ളവരെല്ലാം മിസൈമീറില്‍ ഈസക്കയെ യാത്രയയക്കാനെത്തി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!