

ദോഹ: ഖത്തറിന്റെ സമൂഹ്യ- സാംസ്‌കാരിക- കലാ- കായിക- ജീവകാരുണ്യ മേഖലകളില്‍ തനത് ഇടം കണ്ടെത്തിയിരുന്ന പ്രമുഖ വ്യവസായി കെ മുഹമ്മദ് ഈസ (ഈസക്ക)യുടെ അപ്രതീക്ഷിത വിയോഗത്തില്‍ സംസ്‌കൃതി ഖത്തര്‍ അനുശോചനം രേഖപ്പെടുത്തി.

ദുരിതവും ദുഃഖവും അനുഭവിക്കുന്ന പ്രവാസികള്‍ക്ക് എന്നും കൈത്താങ്ങായി നിന്ന, എല്ലാ തലത്തിലുമുള്ള കലാകാരന്മാരെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചിരുന്ന ഈസക്കയുടെ വിയോഗം സൃഷ്ടിക്കുന്ന വിടവ് വേഗത്തില്‍ നികത്തുവാന്‍ കഴിയുന്ന ഒന്നല്ലെന്നും സംസ്‌കൃതി അഭിപ്രായപ്പെട്ടു. സന്തപ്ത കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും സംസ്‌കൃതി അറിയിച്ചു.
