സുഡാന്‍, കസാഖ്സ്ഥാന്‍, മാള്‍ട്ട അംബാസഡര്‍മാരുമായി കായിക- യുവജന മന്ത്രാലയം അണ്ടര്‍സെക്രട്ടറി കൂടിക്കാഴ്ച നടത്തി

Web Desk
1 Min Read

ദോഹ: കായിക- യുവജന മന്ത്രാലയം അണ്ടര്‍സെക്രട്ടറി എന്‍ജിനീയര്‍ യാസര്‍ ബിന്‍ അബ്ദുല്ല അല്‍ ജമാല്‍, ഖത്തറിലെ സുഡാന്‍ അംബാസഡര്‍ ബദ്‌റുദ്ദീന്‍ അബ്ദുല്ല മുഹമ്മദ് അഹമ്മദ്, കസാഖ്സ്ഥാന്‍ അംബാസഡര്‍ ബാഖിത് ബാതിര്‍ഷയേവ്, മാള്‍ട്ട അംബാസഡര്‍ മരിയ കാമില്ലേരി കാലേജ എന്നിവരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി.

city exchange

ഖത്തറും മൂന്ന് രാജ്യങ്ങളും തമ്മിലുള്ള കായിക, യുവജന മേഖലകളിലെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ കൂടിക്കാഴ്ചകളില്‍ ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങള്‍ക്കും പൊതുതാല്‍പര്യമുള്ള വിവിധ വിഷയങ്ങളും ചര്‍ച്ചയായി.

പരസ്പര താത്പര്യമുള്ള മേഖലകളില്‍ അനുഭവങ്ങളും വിജയകരമായ പ്രവര്‍ത്തനരീതികളും കൈമാറുന്നതിനുള്ള സാധ്യതകളും കൂടിക്കാഴ്ചകളില്‍ വിലയിരുത്തി. ഇത് പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും അടുത്ത ഘട്ടത്തില്‍ സഹകരണത്തിന്റെ പുതിയ സാധ്യതകള്‍ തുറക്കുന്നതിനും സഹായിക്കുമെന്ന് വിലയിരുത്തി.

Share This Article
Leave a Comment
error: Content is protected !!