ജെ സി ബി പുരസ്‌കാര ചുരുക്ക പട്ടികയില്‍ ഷീലാ ടോമിയുടെ വല്ലിയും

Web Desk
1 Min Read

മുംബൈ: ജെ സി ബി അഞ്ചാം സാഹിത്യപുരസ്‌കാരം 2022ന്റെ അവസാനഘട്ട അഞ്ചു കൃതികളുടെ ചുരുക്ക പട്ടികയില്‍ ഖത്തര്‍ പ്രവാസി ഷീലാ ടോമിയുടെ നോവല്‍ വല്ലിയും ഇടം നേടി. ജയശ്രീ കളത്തിലാണ് വല്ലി ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്.

city exchange

മനോരഞ്ജന്‍ ബ്യാപാരിയുടെ ഇമാന്‍, ഖാലിദ് ജാവേദിന്റെ പാരഡൈസ് ഓഫ് ഫുഡ്, ചുഡന്‍ കബിമോയുടെ സോംഗ് ഓഫ് ദി സോയില്‍, ഗീതാഞ്ജലി ശ്രീയുടെ ടോംബ് ഓഫ് സാന്‍ഡ് എന്നിവയാണ് വല്ലിക്കു പുറമേ പട്ടികയില്‍ ഇടം പിടിച്ച കൃതികള്‍.
മലയാളം, ബംഗ്‌ള, ഉറുദു, ഹിന്ദി, നേപ്പാളി ഭാഷകളിലെ കൃതികളാണ് അവസാനഘട്ട പട്ടികയിലെത്തിയത്.

പത്രപ്രവര്‍ത്തകനും എഡിറ്ററുമായ എ എസ് പനീര്‍സെല്‍വനാണ് ജൂറി അധ്യക്ഷന്‍. അമിതാഭ് ബാഗ്ചി, രഖീ ബലറാം, ഡോ. ജെ ദേവിക, ഡോ. ജാനിസ് പരിയാറ്റ് എന്നിവരാണ് ജൂറിയിലെ മറ്റ് അംഗങ്ങള്‍.

- Advertisement -
Ad image

ഇന്ത്യന്‍ സാഹിത്യകാരന്മാരില്‍ നിന്നുള്ള വിശിഷ്ടമായ ഒരു നോവലിന് ആണ് വര്‍ഷം തോറും ജെ സി ബി സാഹിത്യ പുരസ്‌കാരം സമ്മാനിക്കുന്നത്. ചുരുക്ക പട്ടികയില്‍ നിന്ന് 25 ലക്ഷം രൂപ വിലമതിയ്ക്കുന്ന ജെ സി ബി പുരസ്‌കാരം നവംബര്‍ 19ന് അന്തിമമായി പ്രഖ്യാപിക്കും.

Share This Article
Leave a Comment
error: Content is protected !!