അരീക്കോട് സുല്ലമുസ്സലാം സയന്‍സ് കോളേജ് ഖത്തര്‍ അലുംനി ഇഫ്താര്‍ സംഗമം

Web Desk
1 Min Read

ദോഹ: അരീക്കോട് സുല്ലമുസ്സലാം സയന്‍സ് കോളേജ് ഖത്തര്‍ അലുമിനി ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമവും കുടുംബ സംഗമവും സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേരാണ് പങ്കെടുത്തത്.

city exchange

പരിപാടിയില്‍ ഓണ്‍ലൈന്‍ ട്യൂട്ടറിംഗ് മേഖലയില്‍ മീഡിയ വണ്‍ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് നേടിയ സ്‌കൂള്‍ ഗുരു ഇ ലേണിംഗ് ആപ്പ് ഫൗണ്ടറും അലുംനി മെമ്പറുമായ അമീര്‍ ഷാജിയെ മെമന്റോ നല്‍കി ആദരിച്ചു.

ഫായിസ് ഇളയോടന്‍, അമീര്‍ ഷാജി, ശര്‍മിക് ലാലു, ഫര്‍ഹീന്‍, കമറുദ്ധീന്‍, താജുദ്ധീന്‍ മുല്ലവീടന്‍ എന്നിവര്‍ സംസാരിച്ചു. ഖത്തറില്‍ താമസിക്കുന്ന അലുംനി അംഗങ്ങള്‍ക്ക് 74084569/ 30702347 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡണ്ട് അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി ഷംസീര്‍ സ്വാഗതവും ശര്‍മിക് ലാലു നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!