Connect with us

Qatar News

ബീച്ച് വോളിയില്‍ ഖത്തറിന് വെങ്കല മെഡല്‍ നേട്ടം

Published

on


ദോഹ: ടോക്കിയോ ഒളിമ്പിക്‌സില്‍ ഖത്തറിന് ബീച്ച് വോളിയില്‍ മെഡല്‍ നേട്ടം. ശനിയാഴ്ച രാവിലെ നടന്ന, ബീച്ച് വോളിബോള്‍ മൂന്നാം സ്ഥാനത്തിനായുള്ള പ്ലേ ഓഫ് വിജയിച്ചാണ് ഖത്തറിന്റെ ശരീഫ് യൂനുസ്,ടിജാന്‍ അഹമ്മദ് ജോഡി വെങ്കലം കരസ്ഥമാക്കിയത്. ലാത്വിയയുടെ മര്‍ട്ടിന്‍സ് പ്ലാവിന്‍സ്, എഡ്ഗാര്‍സ് ടോക്ക്സ് ജോഡിയെ ആണ് ഖത്തര്‍ താരങ്ങള്‍ 21-12, 21-18 സ്‌കോര്‍ നിലയില്‍ തകര്‍ത്തത്.
നോര്‍വേയുടെ ക്രിസ്ത്യന്‍ സോറം, ആന്‌ഡേഴ്സ് മോള്‍ ജോഡി റഷ്യയുടെ വിയാചെസ്ലാവ് ക്രാസില്‍നിക്കോവ്, ഒലെഗ് സ്റ്റോയനോവ്‌സ്‌കി എന്നിവരെ 21-17, 21-18 എന്ന സ്‌കോറിന് തോല്‍പ്പിച്ച് ഫൈനലില്‍ ഇരു ടീമും യഥാക്രമം സ്വര്‍ണ്ണവും വെള്ളിയും കരസ്ഥമാക്കി.
ടോക്കിയോ ഒളിമ്പിക്‌സിലെ മൂന്നാമത്തെയും ഒളിമ്പിക്‌സ് ചരിത്രത്തിലെ എട്ടാമത്തെയും മെഡല്‍ നേട്ടമാണ്ഖത്തറിന്റെത്. ബീച്ച് വോളിബോളില്‍ ഖത്തര്‍ ആദ്യമായാണ് മെഡല്‍ നേടുന്നത്.


error: Content is protected !!