ഇരുപതിനായിരത്തിലേറെ പേര്‍ സന്ദര്‍ശിച്ച് അല്‍ മുജാദില സെന്റര്‍ ആന്റ് മോസ്‌ക് ഫോര്‍ വുമണ്‍

Web Desk
1 Min Read

ദോഹ: ഫെബ്രുവരിയില്‍ ആരംഭിച്ച അല്‍ മുജാദില സെന്റര്‍ ആന്‍ഡ് മോസ്‌ക് ഫോര്‍ വുമണ്‍ ഇതിനകം സന്ദര്‍ശിച്ചത് ഇരുപതിനായിരത്തിലേറെ പേര്‍. അല്‍ മുജാദിലയുടെ പരിപാടികളിലും വന്‍ പങ്കാളിത്തമാണ് ദൃശ്യമാകുന്നത്.

city exchange

വൈവിധ്യമാര്‍ന്ന മതപരവും വികസനപരവും സാമൂഹികവുമായ പഠന അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഈ കേന്ദ്രം വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള വനിതകളെ ആകര്‍ഷിക്കുന്നുണ്ട്.

മുസ്ലീം സ്ത്രീകളുടെ ഇസ്ലാമിക സ്വത്വം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ശൈഖ മോസ ബിന്‍ത് നാസര്‍ സ്ഥാപിച്ചതാണ് അല്‍ മുജാദില സെന്റര്‍ ആന്‍ഡ് മോസ്‌ക് ഫോര്‍ വുമണ്‍. സ്ത്രീകള്‍ സജീവമായി ഇടപെടുകയും അവരുടെ സംഭാവനകളും പങ്കാളിത്തവും വിലമതിക്കുകയും അവരുടെ ശബ്ദം കേള്‍ക്കുകയും ചെയ്യുന്ന മുസ്‌ലിം സമൂഹത്തെ സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ആധുനിക ഇസ്‌ലാമിക ചിന്തയെ രൂപപ്പെടുത്തുന്നതിലും പൊതു ചര്‍ച്ചകള്‍ക്ക് സംഭാവന നല്‍കുന്നതിലും സ്ത്രീകളുടെ ആശങ്കകളും കാഴ്ചപ്പാടുകളും പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!