Connect with us

Community

മുന്നറിയിപ്പ് ഇല്ലാതെ വിമാനങ്ങള്‍ റദ്ദാക്കുന്നത് അപലപനീയം: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍

Published

on


ദോഹ: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കുന്നത് അപലപനീയമാണെന്ന് ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

അവധിക്കാലം ചെലവഴിക്കാന്‍ വളരെ നേരത്തെ യാത്ര പ്ലാന്‍ ചെയ്ത് ടിക്കറ്റ് എടുത്തവരും ആത്യാവശ്യമായി യാത്ര ചെയ്യുന്നതിന് ഉയര്‍ന്ന ചാര്‍ജ് നല്‍കി ടിക്കറ്റ് എടുത്ത യാത്രക്കാരേയുമാണ് എയര്‍ ഇന്ത്യ വിമാനം ദുരിതത്തില്‍ ആക്കിയത്.

എയര്‍ ഇന്ത്യ വിമാനത്തിന്റെ നിരുത്തരവാദപരമായ സമീപനം ഇത് ആദ്യമായി സംഭവിക്കുന്നതല്ല. യാത്രക്കൊരുങ്ങി വിമാനത്താവളത്തില്‍ നില്‍ക്കുമ്പോള്‍ പൊടുന്നനെ വിമാനം റദ്ദ് ചെയ്യുമ്പോള്‍ യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് എന്ത് പരിഹാരമാണ് വിമാന കമ്പനികള്‍ക്ക് ചെയ്യാന്‍ കഴിയുക.

ഇത്തരം മനുഷ്യത്വരഹിതമായ കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും ഇസ്ലാഹി സെന്റര്‍ ആവശ്യപ്പെട്ടു.

പ്രസിഡണ്ട് ഷമീര്‍ വലിയവീട്ടില്‍, ആക്ടിംഗ് ജനറല്‍ സെക്രട്ടറി മുജീബ് മദനി, ട്രഷറര്‍ അഷ്‌റഫ് മടിയാരി, വൈസ് പ്രസിഡണ്ടുമാരായ സിറാജ് ഇരിട്ടി,
ഡോ. അസീസ് പാലോല്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹമദ് തിക്കോടി എന്നിവര്‍ പ്രസംഗിച്ചു.


error: Content is protected !!