ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കളറിംഗ് മത്സരം സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി മെകൈന്‍സിലെ (എക്‌സിറ്റ് 37, സാല്‍വ റോഡ്) സ്റ്റോറില്‍ കുട്ടികള്‍ക്കായി ആകര്‍ഷകമായ കളറിംഗ് മത്സരം സംഘടിപ്പിച്ചു. രണ്ടു വ്യത്യസ്ത കാറ്റഗറികളിലായി 75ഓളം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു.

city exchange

കാറ്റഗറി എയില്‍ മൂന്നു മുതല്‍ അഞ്ചു വരേയും കാറ്റഗറി ബിയില്‍ ആറു മുതല്‍ പത്തു വരെയും പ്രായമുള്ള കുട്ടികളാണ് മത്സരത്തില്‍ പങ്കെടുത്തത്. രജിസ്റ്റര്‍ ചെയ്ത എല്ലാ വിദ്യാര്‍ഥികള്‍ക്കും കളറിംഗ് മെറ്റീരിയല്‍സ് ഉള്‍കൊള്ളുന്ന സൗജന്യ കിറ്റ് നല്‍കിയിരുന്നു. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ഗ്രാന്‍ഡ് കളറിംഗ് കോംപെറ്റീഷനില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ഥികളും വളരെ വ്യത്യസ്തവും സര്‍ഗാത്മകവുമായ കലാ സൃഷ്ടികളാണ് കാഴ്ചവെച്ചതെന്ന് ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് റീജിയണല്‍ ഡയറക്ടറും ഐ സി സി ഉപദേശക സമിതി അംഗവുമായ അഷ്റഫ് ചിറക്കല്‍ പറഞ്ഞു.

കുട്ടികളുടെ സര്‍ഗ്ഗാത്മകതയെ പരിപോഷിപ്പിച്ചും അര്‍ഹരായവര്‍ക്ക് പ്രോത്സാഹനം നല്‍കിയും ഉപഭോക്താക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് ഇത്തരം സംരംഭങ്ങളിലൂടെ ഗ്രാന്‍ഡ് മാള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!