രണ്ടിടങ്ങളില്‍ വാഹനാപകടം; മൂന്നു കുട്ടികളടക്കം ഏഴുപേര്‍ക്ക് പരിക്ക്

Web Desk
1 Min Read

ആലുവ: ബാങ്ക് കവലയിലും പറവൂര്‍ കവലയിലും നടന്ന വാഹനാപകടങ്ങളില്‍ ഏഴു പേര്‍ക്ക് പരിക്ക്. ഏഴുപേരേയും ആലുവ നജാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

city exchange

ബാങ്ക് കവലയില്‍ കാറും ബൈക്കും കൂട്ടിമുട്ടി ബൈക്ക് യാത്രികനായ നായരമ്പലം കിഴക്കേടത്ത് വീട്ടില്‍ മണിയുടെ മകന്‍ അഖില്‍ (29), അഖിലിന്റെ ഭാര്യ സുരമ്യ (27), മക്കള്‍ അനന്തിക (രണ്ടര), അനുഗ്രഹ (4), സുരമ്യയുടെ സഹോദരി പുത്രന്‍ കാര്‍ത്തിക് (4) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പറവൂര്‍ കവലയില്‍ നടന്ന അപകടത്തില്‍ യു സി കോളേജ് പോളച്ചിറക്കല്‍ ആന്നീല്‍ വീട്ടില്‍ ഉറുമീസിന്റെ മകള്‍ ദയ (28), സഹോദരി മറിയം(19) എന്നിവര്‍ക്കും പരിക്കേറ്റു.

Share This Article
Leave a Comment
error: Content is protected !!