അല്‍ മുര്‍റയില്‍ ലുലു എക്‌സ്‌ചേഞ്ച് ആറാം കസ്റ്റമര്‍ എന്‍ഗേജ്‌മെന്റ് സെന്റര്‍

Web Desk
1 Min Read

ദോഹ: ഖത്തറിലെ ലുലു എക്‌സ്‌ചേഞ്ചിന്റെ ആറാമത്തെ കസ്റ്റമര്‍ എന്‍ഗേജ്മെന്റ് സെന്റര്‍ അല്‍ മുര്‍റയില്‍ ഉദ്ഘാടനം ചെയ്തു.

city exchange

ഖത്തറിലെ സാമ്പത്തിക രംഗത്ത് സുപ്രധാന നാമമായ ലുലു എക്‌സ്‌ചേഞ്ച് വിശ്വാസത്തിന്റേയും വിശ്വാസ്യതയുടേയും പര്യായമാണ്. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ലുലു എക്‌സ്‌ചേഞ്ച് അല്‍ മുര്‍റ ഉദ്ഘാടനം ചെയ്തു. ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് എം ഡി അദീബ് അഹമ്മദ്, ലുലു എക്സ്ചേഞ്ച് ഖത്തറിന്റെ സീനിയര്‍ മാനേജ്മെന്റിലെ അംഗങ്ങള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗിന്റെ 365-ാമത് ഗ്ലോബല്‍ കസ്റ്റമര്‍ എന്‍ഗേജ്മെന്റ് സെന്ററാണിത്.

ഖത്തര്‍ തങ്ങളുടെ പ്രധാന വിപണിയാണെന്നും ഉപഭോക്താക്കളോടും പങ്കാളികളോടും നന്ദി രേഖപ്പെടുത്തുന്നതായി ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് എം ഡി അദീബ് അഹമ്മദ് വ്യക്തമാക്കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!