ദക്ഷിണേന്ത്യന്‍ ശാസ്ത്രീയ നൃത്തങ്ങളുടെ നവപല്ലവ 2026 അരങ്ങേറി

Web Desk
1 Min Read

ദോഹ: ദക്ഷിണേന്ത്യന്‍ ശാസ്ത്രീയ നൃത്തങ്ങളുടെ ഭംഗിയും പാരമ്പര്യവും ഒരുമിച്ചുചേര്‍ന്ന കലാവിരുന്നായി നവപല്ലവ 2026 അല്‍ വക്രയിലെ ഡി പി എസ് എം ഐ എസ് ഓഡിറ്റോറിയത്തില്‍ അരങ്ങേറി. നൂപുരധ്വനിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

city exchange

ഗുരു കലാമണ്ഡലം സീമ രജിത്തിന്റെ കീഴില്‍ ദക്ഷിണേന്ത്യന്‍ ശാസ്ത്രീയ നൃത്തങ്ങള്‍ അഭ്യസിക്കുന്ന പഴയതും പുതിയതുമായ വിദ്യാര്‍ഥികളുടെ കൂട്ടായ്മയാണ് 2009ല്‍ രൂപീകൃതമായ നൂപുരധ്വനി.

മൂന്ന് വര്‍ഷത്തിലൊരിക്കല്‍ ഖത്തറില്‍ സംഘടിപ്പിക്കുന്ന നൂപുരധ്വനിയുടെ ഈ പതിപ്പില്‍ 122 കലാകാരന്‍മാരാണ് പങ്കെടുത്തത്. ശാസ്ത്രീയ നൃത്തത്തിന്റെ സൗന്ദര്യവും കഥപറച്ചിലിന്റെ ഭാവവും കോര്‍ത്തിണക്കിയ അവതരണങ്ങളാണ് വേദിയില്‍ അരങ്ങേറിയത്.

ഗുരു സീമ രജിത്ത് രചിച്ച് സംഗീതജ്ഞന്‍ ശ്യാം സംഗീതം നല്‍കിയ ഗാനത്തെ ആസ്പദമാക്കി ഒരുക്കിയ പ്രണാദ എന്ന സ്വാഗത നൃത്തത്തോടെയായിരുന്നു പരിപാടിയുടെ തുടക്കം. ഇന്ത്യന്‍ കലാരംഗത്തിന്റെ ആഴവും വൈവിധ്യവും പ്രകടമാക്കിയ അവതരണത്തിന് പിന്നാലെ ഗായികയും സ്വര്‍ണമെഡല്‍ ജേതാവുമായ ആര്‍ ജയലക്ഷ്മി ‘പ്രണാദ’യുടെ ദീപപ്രകാശനം നിര്‍വഹിച്ചു.

- Advertisement -
Ad image

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് എ പി മണികണ്ഠന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഐ സി സി ജനറല്‍ സെക്രട്ടറി എബ്രഹാം ജോസഫ്, വീല്‍ മതര്‍ ജനറല്‍ മാനേജര്‍ കരുണാകര്‍ മേനോന്‍, കേരള ബിസിനസ് ഫോറം പ്രസിഡന്റ് ഷഹീന്‍ മുഹമ്മദ് ഷാഫി, ഐ സി സി സാംസ്‌കാരിക വിഭാഗം മേധാവി നന്ദിനി എന്നിവരും വിവിധ സമുദായ- സാംസ്‌കാരിക നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

പ്രവീണ്‍ കുമാര്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ സജീവ് നന്ദി രേഖപ്പെടുത്തി.

Share This Article
Leave a Comment
error: Content is protected !!