

ദോഹ: കാസറഗോഡ് മുന്‍സിപ്പല്‍ ഫിയസ്റ്റയുടെ ഭാഗമായി ഖത്തര്‍ കെ എം സി സി കാസറഗോഡ് മുന്‍സിപ്പല്‍ കമ്മിറ്റി മന്തി നൈറ്റ് സംഘടിപ്പിച്ചു.

സിമൈസ്മ റിസോര്‍ട്ടിലാണ് പരിപാടി സംഘടിപ്പിച്ചത്. ബാല്യകാല സ്മരണകളെ തട്ടിയുണര്‍ത്തുന്ന ഓല പന്തല്‍, കജൂര്‍, കടലാസ്സില്‍ ചുരുട്ടിയ കേക്ക, മിനിച്ചര്‍ ബള്‍ബ് തുടങ്ങിയവ ഒരുക്കിയിരുന്നു.
ആവേശകരമായ മത്സരങ്ങളും കൈമുട്ടിപ്പാട്ടും അരങ്ങേറി.
