പുതുതലമുറയിലെ സൂപ്പര്‍സ്റ്റാര്‍ ആര്..? ദുല്‍ഖറെന്ന് മലയാളി പ്രേക്ഷകര്‍

Web Desk
1 Min Read

കൊച്ചി: സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ നായകനായി എത്തി നായകനായും നിര്‍മ്മാതാവായും ഗായകനായും വിതരണക്കാരനായും പാന്‍ ഇന്ത്യന്‍ ലെവലില്‍ തന്റേതായ ഒരു സ്ഥാനം പടുത്തുയര്‍ത്തിയ വ്യക്തിയാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം അഭിനയിച്ച ദുല്‍ഖറിന് ഇന്ന് ലോകമെമ്പാടും ആരാധകരുണ്ട്. ഇപ്പോഴിതാ മാതൃഭൂമി പ്രേക്ഷകര്‍ക്ക് ഇടയില്‍ നടത്തിയ സര്‍വേയില്‍ പുതുതലുറയിലെ അടുത്ത സൂപ്പര്‍സ്റ്റാര്‍ ആരാണെന്ന ചോദ്യത്തിന് ഏറ്റവും കൂടുതല്‍ വോട്ടുകളും ദുല്‍ഖര്‍ നേടിയിരിക്കുന്നു.

city exchange

2022 ദുല്‍ഖറിനെ സംബന്ധിച്ചിടത്തോളം മികച്ച ഒരു വര്‍ഷം തന്നെയാണ്. നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ച കുറുപ്പ് സിനിമയോടു കൂടിയാണ് 2022ലേക്ക് ദുല്‍ഖര്‍ കടന്ന് വന്നത്. തുടര്‍ന്ന് തമിഴ് ചിത്രം ഹേ സിനാമിക, ഒ ടി ടി റിലീസായി എത്തിയ റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സല്യൂട്ട്, തെലുങ്ക് ചിത്രം സീതാരാമം, ബോളിവുഡ് ചിത്രം ചുപ് എന്നിവയാണ് ഈ വര്‍ഷം പ്രേക്ഷകരിലേക്ക് എത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങള്‍. സീതാരാമം പാന്‍ ഇന്ത്യന്‍ ലെവലിലാണ് വിജയം കുറിച്ചത്. കൂടാതെ ചുപിന് എങ്ങും മികച്ച പ്രതികരണമാണ് ലഭിച്ചത്. മാസ്സ് ആക്ഷന്‍ ചിത്രമായ കിംഗ് ഓഫ് കൊത്തയാണ് ഈ പുതിയ വര്‍ഷം തിയറ്ററുകളില്‍ എത്തുവാന്‍ ഒരുങ്ങുന്ന പ്രധാന ചിത്രം.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

- Advertisement -
Ad image

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

TAGGED:
Share This Article
Leave a Comment
error: Content is protected !!