ഒന്നിലധികം കാരണങ്ങളുണ്ട് പുതുവത്സരത്തിലെ വാരാന്ത്യം ആഘോഷിക്കാന്‍

Web Desk
3 Min Read

ദോഹ: പുതിയ വര്‍ഷത്തിലെ ആദ്യത്തെ വാരാന്ത്യം ആഘോഷിച്ചാലോ. ആദ്യം തന്നെ ഉരീദു ദോഹ മാരത്തോണ്‍ 2023ന് റജിസ്റ്റര്‍ ചെയ്യൂ. ജനുവരി 20നാണ് മാരത്തോണെങ്കിലും റജിസ്‌ട്രേഷന്‍ ഇപ്പോള്‍ തന്നെ നടത്തണം. ഈ വര്‍ഷത്തെ ഉരീദു ദോഹ മാരത്തോണ്‍ പുതിയ വഴികളിലൂടേയും ആശ്ചര്യപ്പെടുത്തുന്ന വ്യത്യസ്ത പരിപാടികളോടെയും വലിയ സമ്മാനങ്ങളോടെയുമാണ് സംഘടിപ്പിക്കുന്നത്. സംഘമായി റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 20 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും.

city exchange

മാരത്തോണ്‍ 42 കിലോമീറ്ററും ഹാഫ് മാരത്തോണ്‍ 21 കിലോമീറ്ററും കൂടാതെ 10 കിലോമീറ്റര്‍, അഞ്ച് കിലോമീറ്റര്‍, ജൂനിയര്‍ അഞ്ച് കിലോമീറ്റര്‍, ഒരു കിലോമീറ്റര്‍, വിഭിന്ന ശേഷിക്കാര്‍ എന്നീ വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. പേര്, ജനന തിയ്യതി, ലിംഗം, പൗരത്വം, ഖത്തര്‍ ഐ ഡി അല്ലെങ്കില്‍ പാസ്‌പോര്‍ട്ട് നമ്പര്‍, ക്ലബ്, ഇ-മെയില്‍, മൊബൈല്‍ നമ്പര്‍, അടിയന്തര സന്ദര്‍ഭങ്ങളില്‍ ബന്ധപ്പെടാനുള്ള നമ്പറുകള്‍, ആരോഗ്യനില, ടി ഷര്‍ട്ട് സൈസ്, വൈച്ചര്‍ എന്നിവയാണ് വെബ്‌സൈറ്റ് വഴി റജിസ്‌ട്രേഷന് ആവശ്യമുള്ള പ്രാഥമിക വിവരങ്ങള്‍. റജിസ്റ്റര്‍ ചെയ്യാനും കൂടുതല്‍ വിവരങ്ങള്‍ക്കും https://www.ooredoo.qa/web/en/marathon/# എന്ന വിലാസം സന്ദര്‍ശിക്കുക.

ജനുവരി ഏഴാം തിയ്യതി വരെ അല്‍ മസ്‌റൂഹ് യാര്‍ഡ് ഉം സലാല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നടക്കുന്ന തേന്‍, ഈത്തപ്പഴം പ്രദര്‍ശനമാണ് ഈ ആഴ്ചയിലെ മറ്റൊരു ആകര്‍ഷണം. നിരവധി പ്രാദേശിക ഫാമുകള്‍ പങ്കെടുക്കുന്ന പ്രദര്‍ശനത്തില്‍ വ്യത്യസ്ത വിഭാഗങ്ങളിലുള്ള തേനും ഈത്തപ്പഴവും ലഭ്യമാണ്.

- Advertisement -
Ad image

ഖതൈഫാന്‍ അയലന്റ് നോര്‍ത്ത് ലീനിയര്‍ പാര്‍ക്ക് കനാലില്‍ അരങ്ങേറുന്ന ദി ഫിഷര്‍മാന്‍സ് ഡ്രീം ബൈ ഗ്വിയ്‌ലാനോ പെപറാനി കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്നുകൂടി മാത്രമാണ് അവസരം. വൈകിട്ട് ഏഴര മുതല്‍ 8.05 വരെയാണ് പ്രദര്‍ശനം.

ഏപ്രില്‍ 30 വരെ എല്ലാ ശനിയാഴ്ചകളിലും രാവിലെ എട്ട് മുതല്‍ രാത്രി ഒന്‍പത് വരെ എജുക്കേഷന്‍ സിറ്റി ഓക്‌സിജന്‍ പാര്‍ക്കില്‍ തോര്‍ബ ഫാര്‍മേര്‍സ് മാര്‍ക്കറ്റുണ്ടാകും. എന്‍ട്രി ഫീയില്ല. പ്രാദേശിക പച്ചക്കറികളും പൂച്ചെടികളും മാത്രമല്ല നിരവധി ഭക്ഷ്യവസ്തുക്കളുടെ രുചിയറിയാനും പുതുമയാര്‍ന്ന കാപ്പി കുടിക്കാനും നിരവധി മനോഹരമായ കരകൗശല വസ്തുക്കള്‍ വീട്ടിലേക്ക് കൊണ്ടുപോകാനും സാധിക്കുന്ന ഇവിടെ പ്ലാസ്റ്റിക്ക് ഫ്രീ ഷോപ്പിംഗ് പ്രദേശം കൂടിയാണ്. ഇവിടുത്തെ മറ്റൊരു ആകര്‍ഷണം കുട്ടികള്‍ക്കും പട്ടികള്‍ക്കും കളിക്കാന്‍ സ്ഥലമൊരുക്കിയിട്ടുണ്ടെന്നതാണ്.

സീലൈന്‍ മിസഈദ് സബ്കത് മര്‍മിയില്‍ ജനുവരി 28 വരെയാണ് ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫാല്‍ക്കണ്‍സ് ആന്റ് ഹണ്ടിംഗ് ഫെസ്റ്റിവല്‍ അരങ്ങേറുന്നത്.

ജനുവരി ഏഴാം തിയ്യതി വരെ ശൈഖ് ഫൈസല്‍ ബിന്‍ ഖാസിം അല്‍താനി മ്യൂസിയത്തില്‍ ഖത്തറിന്റെ നേട്ടങ്ങളുടെ പ്രദര്‍ശനം നടക്കുന്നുണ്ട്. വ്യാഴാഴ്ച രാവിലെ ഒന്‍പത് മുതല്‍ അഞ്ച് വരേയും വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മുതല്‍ രാത്രി ഏഴു വരേയും ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് ആറു വരെയുമാണ് പ്രദര്‍ശനം. മുതിര്‍ന്നവര്‍ക്ക് 50 റിയാലും 13 മുതല്‍ 22 വരെ പ്രായമുള്ളവര്‍ക്ക് 30 റിയാലും 12 വയസ്സിന് താഴെയുള്ളവര്‍ക്ക് സൗജന്യവുമാണ് പ്രവേശനം. വിവരങ്ങള്‍ക്ക് 66874177 എന്ന നമ്പറിലോ [email protected] എന്ന വിലാസത്തിലോ ബന്ധപ്പെടണം.

ജനുവരി അഞ്ചുമുതല്‍ ഏഴു വരെ ഖത്തര്‍ റേസിംഗ് ക്ലബ്ബില്‍ ഖത്തര്‍ കസ്റ്റം ഷോ 2023 അരങ്ങേറുന്നുണ്ട്. വൈകിട്ട് നാലു മുതല്‍ 11 വരെ നടക്കുന്ന പ്രദര്‍ശനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കസ്റ്റമൈസ്ഡ് കാറുകളും മോട്ടോര്‍ സൈക്കിളുകളുടേയും പ്രദര്‍ശനമാണ് അരങ്ങേറുക.

സിക്കത്ത് വാദി മുശൈരിബില്‍ ജനുവരി 23 വരെ ഇന്‍താജ് ഫിലിം, ടെലിവിഷന്‍ ആന്റ് തിയേറ്റര്‍ എക്‌സിബിഷന്‍ അരങ്ങേറും. ശനി മുതല്‍ വ്യാഴം വരെ രാവിലെ 10 മുതല്‍ രാത്രി 10 വരേയും വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് രണ്ടു മുതല്‍ രാത്രി 10 വരെയുമാണ് പ്രദര്‍ശനം. 1925ലെ സിനിമസ ടിക്കറ്റ് ബൂത്ത് സിര്‍ക്ക, 1960കളിലെ സിനിമാ പോസ്റ്ററുകള്‍, 1942ലെ ഓസ്‌കാര്‍ ട്രോഫി തുടങ്ങി നിരവധി ഇനങ്ങള്‍ പ്രദര്‍ശനത്തില്‍ കാണാം. സിനിമ, ടെലിവിഷന്‍, തിയേറ്റര്‍ രംഗത്തെ ഖത്തറിന്റെ പാരമ്പര്യവും പൈതൃകവും പ്രദര്‍ശിപ്പിക്കുന്നതാണ് ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രദര്‍ശനം.

ഷെറാട്ടണ്‍ പാര്‍ക്കില്‍ നിന്ന് ദുഖാന്‍ ബീച്ചിലേക്ക് ജനുവരി ആറിന് രാവിലെ അഞ്ച് മണിക്ക് ഖത്തര്‍ ഈസ്റ്റ് ടു വെസഅറ്റ് അല്‍ട്രാ മാരത്തോണ്‍ അരങ്ങേറും. വെസ്റ്റ്‌ബേ ടവേഴ്‌സ്, ക്യു എന്‍ സി സി, ഖത്തര്‍ ഫൗണ്ടേഷന്‍, എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം, സിക്‌രീത്ത് പ്രദേശം വഴിയാണ് ദുഖാന്‍ ബീച്ചില്‍ അവസാനിക്കുക.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!