

ദോഹ: ഇന്ത്യന്‍ ഫിസിയോതെറാപ്പി ഫോറം ഖത്തറുമായി സഹകരിച്ച് ഐ സി ബി എഫ് സംഘടിപ്പിക്കുന്ന ‘ഫിസിയോതെറാപ്പി വര്‍ക്ക്‌ഷോപ്പ്’ സെപ്റ്റംബര്‍ എട്ടിന് വെള്ളിയാഴ്ച വൈകിട്ട് ഏഴു മണി മുതല്‍ ഐ ഐ സി സി കാഞ്ഞാണി ഹാളില്‍ നടക്കും.

ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ സി ബി എഫ് കോര്‍ഡിനേറ്റിംഗ് ഓഫീസറുമായ ഡോ. വൈഭവ് തണ്ടാലെ മുഖ്യാതിഥി ആയിരിക്കും. ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷത വഹിക്കും.

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ഫിസിയോ തെറാപ്പി സ്‌പെഷ്യലിസ്റ്റുകളായ അരുണ്‍ ക്രിസ്റ്റഫറും പ്രിയാങ്ക് ജെയിനും വര്‍ക്ക്‌ഷോപ്പിന് നേതൃത്വം നല്കും. പ്രവേശനം മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ മുഖേന സൗജന്യമാണ്.

