

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022 മത്സര ടിക്കറ്റ് സ്വന്തമാക്കാന്‍ മൊബൈല്‍ ടിക്കറ്റ് ഉടമകള്‍ക്ക് ഇപ്പോള്‍ അവസരം. സുവനീര്‍ ടിക്കറ്റുകള്‍ പ്രിന്റിനായി വെബ്സൈറ്റില്‍ ലഭ്യമാണ്. യഥാര്‍ഥ ടിക്കറ്റ് വാങ്ങുന്നയാള്‍ക്ക് അവരുടെ അതിഥികള്‍ക്കൊപ്പം പങ്കെടുത്ത മത്സരത്തിന്റെ മൊബൈല്‍ ടിക്കറ്റുകള്‍ക്ക് സുവനീര്‍ ടിക്കറ്റുകള്‍ ലഭിക്കും.

ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ടിക്കറ്റ് വാങ്ങിയവര്‍ക്ക് ഖത്തര്‍ 2022 ടിക്കറ്റ് പോര്‍ട്ടല്‍ ആക്സസ് ചെയ്യാനും തങ്ങള്‍ക്കും അതിഥികള്‍ക്കും സുവനീര്‍ ടിക്കറ്റുകള്‍ വാങ്ങാന്‍ അവരുടെ ഫിഫ ടിക്കറ്റിംഗ് അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യാനും കഴിയും. അതിഥികള്‍ക്ക് സുവനീര്‍ ടിക്കറ്റുകള്‍ നേരിട്ട് വാങ്ങാന്‍ അര്‍ഹതയില്ലെന്നും അതില്‍ കൂട്ടിച്ചേര്‍ത്തു.

ഒരു സുവനീര്‍ ടിക്കറ്റിന്റെ വില പത്ത് റിയാലാണ്. കൂടാതെ ഒരൊറ്റ ആപ്ലിക്കേഷന്‍ നമ്പറില്‍ അടങ്ങിയിരിക്കുന്ന എല്ലാ ടിക്കറ്റുകളും പ്രിന്റ് ചെയ്യാനാവും. ഒരേ ആപ്ലിക്കേഷന്‍ നമ്പറുള്ള ടിക്കറ്റുകളുടെ മൊത്തം എണ്ണത്തിനാണ് വില നിശ്ചയിക്കുന്നത്.
2023 ഫെബ്രുവരി അവസാനമോ 2023 മാര്‍ച്ചിന്റെ തുടക്കമോ മുതല്‍ ഫിഫ ടിക്കറ്റിംഗ് അക്കൗണ്ടില്‍ രജിസ്റ്റര്‍ ചെയ്ത വിലാസത്തിലേക്ക് സുവനീര്‍ ടിക്കറ്റുകള്‍ സാധാരണ തപാല്‍ വഴി ഡെലിവറി ചെയ്യും. ഡെലിവറി ഏകദേശം ഒരു മാസമെടുക്കും, അതായത് ഒരാള്‍ക്ക് അവരുടെ സുവനീര്‍ ടിക്കറ്റുകള്‍ ലഭിക്കേണ്ടത് 2023 മാര്‍ച്ച് അവസാനമോ 2023 ഏപ്രിലിന്റെ തുടക്കത്തിലോ ആയിരിക്കും. ഷിപ്പിംഗ് ചെലവുകള്‍ സുവനീര്‍ ടിക്കറ്റുകളുടെ വിലയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

