

ദോഹ: കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ ഖത്തര്‍ (കെ പി എ ക്യു) വയനാട്ടിലും വിലങ്ങാടും ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി.

അംഗങ്ങള്‍ മുന്‍കാലങ്ങളില്‍ ചെയ്തതു പോലെ ദുരന്തത്തില്‍ പെട്ടവരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങണമെന്ന് സംഘടന അഭ്യര്‍ഥിച്ചു.
പ്രസിഡന്റ് ഷമീര്‍ കെ പി അധ്യക്ഷത വഹിച്ചു. അല്‍ സഹിം ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി രവി പുതുക്കുടി സ്വാഗതവും അഞ്ജു നിഷിന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

കൃഷ്ണ കുമാര്‍, ഷൗക്കത്ത് ജെ എം, വാസു വാണിമേല്‍, അഡ്വ. നൗഷാദ്, ഷാജി പിവിസ്, അബ്ദുല്‍ സലാം, റജിലേഷ് എ വി എന്നിവര്‍ സംസാരിച്ചു. ആര്‍ കെ സമസ്യ നന്ദി രേഖപ്പെടുത്തി.
