ലോകകപ്പ് ടിക്കറ്റുണ്ടായിട്ടും കളി കാണാനെത്താനാവില്ലെങ്കില്‍ റീസെയിലിന് അവസരമുണ്ട്

Web Desk
2 Min Read

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ടിക്കറ്റുകള്‍ ഓണ്‍ലൈനായി വാങ്ങിയിട്ടും കളി കാണാന്‍ എത്താനാവില്ലെന്ന് ഉറപ്പുണ്ടോ. എങ്കില്‍ ഫിഫയുടെ ഒഫീഷ്യല്‍ ടീക്കറ്റ് റീസെയില്‍ പ്ലാറ്റ്‌ഫോമില്‍ നിങ്ങളുടെ ടിക്കറ്റ് റീസെയില്‍ നടത്താം. പുനര്‍വില്‍പ്പന വിന്‍ഡോ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഈ മാസം 16ന് ദോഹ സമയം ഉച്ചക്ക് 12 വരെ ഈ വിന്‍ഡോ റീസെയില്‍ വില്‍പ്പനക്കാര്‍ക്കായി തുറന്നു വെച്ചിട്ടുണ്ട്.

city exchange

കളി കാണാനാവുമെന്ന ചെറിയൊരു സംശയം ബാക്കിയുണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ ടിക്കറ്റ് റീസെയില്‍ നടത്തണമെന്നില്ല. ടൂര്‍ണമെന്റിനോട് അടുപ്പിച്ചും ഫിഫ ടിക്കറ്റിംഗ് മറ്റൊരു റീസെയില്‍ അവസരം കൂടി ലഭ്യമാക്കുന്നുണ്ട്.

ടിക്കറ്റുള്ളവര്‍ക്ക് അവരുടെ ഫിഫ ടിക്കറ്റിംഗ് അക്കൗണ്ട് ആക്‌സസ് ചെയ്ത് സൈഡ് മെനുവിലെ റീസെയില്‍ ടിക്കറ്റുകള്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കാവുന്നതാണ്. ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന നിബന്ധനകള്‍ പ്രകാരം വാങ്ങിയ ടിക്കറ്റിന്റെ വിലയുടെ ഒരു ഭാഗം റീഫണ്ടായി ലഭ്യമാകാന്‍ റീസെയില്‍ പ്ലാറ്റ്‌ഫോം അവസരം നല്കും. ഫിഫി റീസയില്‍ വിന്‍ഡോ വഴി ലഭ്യമായ ടിക്കറ്റ് വാങ്ങിയ ആള്‍ക്ക് വീണ്ടും ആ ടിക്കറ്റ് വില്‍ക്കാനുള്ള അവസരവുമുണ്ട്.

- Advertisement -
Ad image

ഫിഫയുടെ ഔദ്യോഗിക ടിക്കറ്റ് റീസെയില്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമായ ടിക്കറ്റുകള്‍ വാങ്ങാന്‍ താത്പര്യമുള്ളവര്‍ക്ക് https://access.tickets.fifa.com/pkpcontroller/wp/FWC22/index_en.html?queue=06-FWC22-Resale-PROD എന്ന വിലാസത്തില്‍ ക്ലിക്ക് ചെയ്യാവുന്നതാണ്.

എന്നാല്‍ റീസെയില്‍ പ്ലാറ്റ്‌ഫോമില്‍ സമര്‍പ്പിച്ച ഏതെങ്കിലും ടിക്കറ്റ് വീണ്ടും വില്‍ക്കപ്പെടുമെന്ന ഉറപ്പ് ഫിഫ ടിക്കറ്റിംഗ് നല്കുന്നില്ല. ഒരാള്‍ എടുത്ത എത്ര ടിക്കറ്റുകളും റീസെയില്‍ പ്ലാറ്റ്‌ഫോമില്‍ വില്‍ക്കാം. എന്നാല്‍ മറ്റുള്ളവര്‍ക്കായി വാങ്ങിയ ടിക്കറ്റ് വില്‍ക്കുമ്പോള്‍ സ്വന്തം ടിക്കറ്റ് നിലനിര്‍ത്താമെങ്കിലും സ്വന്തം ടിക്കറ്റ് വില്‍പ്പനയ്ക്ക് വെക്കുകയാണെങ്കില്‍ അവര്‍ വാങ്ങിയ മറ്റെല്ലാ ടിക്കറ്റുകളും സമര്‍പ്പിക്കേണ്ടി വരും.

ടിക്കറ്റ് വാങ്ങിയയാള്‍ കൂടെയില്ലാതെ മറ്റുള്ളവര്‍ക്ക് ഒരു മത്സരവും കാണാന്‍ സാധിക്കില്ല. റീസെയില്‍ പ്ലാറ്റ്‌ഫോമില്‍ എല്ലാ ടിക്കറ്റുകളുടേയും വില്‍പ്പന നടന്നിട്ടില്ലെങ്കില്‍ ടിക്കറ്റ് വാങ്ങിയ ആള്‍ക്ക് കളി കാണാനുള്ള അവസരമുണ്ടാകും.

ഫിഫ ടിക്കറ്റിംഗ് എല്ലാ ടിക്കറ്റ് നിരക്കുകളും റീസെയില്‍ പ്ലാറ്റ്‌ഫോമില്‍ കാണിക്കും. ഇത് യഥാര്‍ഥമായി വാങ്ങിയ ടിക്കറ്റ് വിലയേക്കാള്‍ കൂടുതലോ കുറവോ ആകാന്‍ സാധ്യതയുണ്ട്.

റീസെയില്‍ പ്ലാറ്റ്‌ഫോമില്‍ വില്‍പ്പന നടക്കുന്ന ടിക്കറ്റിന്റെ യഥാര്‍ഥ ഉടമയില്‍ നിന്നും വാങ്ങിയയാളില്‍ നിന്നും ഫിഫ റീസെയില്‍ ഫീസ് ഈടാക്കും.

റീസെയില്‍ നയത്തിന് അനുസരിച്ച് ടിക്കറ്റിന്റെ വില്‍പ്പന നടന്നാല്‍ ഫിഫ ടിക്കറ്റിംഗ് മുപ്പത് പ്രവര്‍ത്തി ദിവസത്തിനകം റീഫണ്ട് തുക അനുവദിക്കും.

ഫിഫയുടെ റീസെയില്‍ പ്ലാറ്റ്‌ഫോമിലൂടെയല്ലാതെ മറ്റേതെങ്കിലും മാര്‍ഗ്ഗത്തിലൂടെ ടീക്കറ്റ് പുനര്‍വില്‍പ്പനയ്ക്ക് ശ്രമിക്കുകയോ നടത്തുകയോ ചെയ്യരുതെന്നും അത് കര്‍ശനമായി നിരോധിച്ചതായും ഫിഫ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!