

ദുബൈ: പുതു വത്സരത്തോടെ യു.എ.ഇയിലെ അവധി ദിനങ്ങളില്‍ മാറ്റം പ്രാബല്യത്തില്‍ വരുന്നതോടെ ദുബൈയിലെ പൊതുഗതാഗത സംവിധാനങ്ങളുടെ സമയവും മാറുന്നു. ജനുവരി മൂന്ന് മുതലാണ്‌മെട്രോ, ബസ്, ട്രാം സമയങ്ങള്‍ മാറുക. അതേസമയം സൗജന്യ പാര്‍ക്കിങ് വെള്ളിയാഴ്ചകളില്‍ മാത്രമായി തുടരും.

ദുബൈ റോഡ്‌സ്ആന്‍ഡ്ട്രാന്‍സ്‌പോര്‍ട്ട്അതോറിറ്റിയാണ്(ആര്‍.ടി.എ) ഇക്കാര്യം അറിയിച്ചത്. പുതിയ അവധി ദിനമായ ഞായറാഴ്ച രാവിലെ എട്ട് മുതല്‍ പുലര്‍ച്ച 1.15 വരെയായിരിക്കും മെട്രോ സര്‍വീസ്. വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ അഞ്ച് മുതല്‍ പുലര്‍ച്ചെ 2.15 വരെ സര്‍വീസ് നടത്തും. മറ്റ് ദിവസങ്ങളില്‍ രാവിലെ അഞ്ച്മുതല്‍ പുലര്‍ച്ച 1.15 വരെ മെട്രോ ഓടും. ദുബൈ ട്രാം ഞായറാഴ്ചകളില്‍ രാവിലെ ഒമ്പത ്മുതല്‍ പുലര്‍ച്ച ഒന്ന് വരെ സര്‍വീസ്‌നടത്തും. മറ്റ്ദിവസങ്ങളില്‍ രാവിലെ ആറ് മുതല്‍ പുലര്‍ച്ചെ ഒന്ന്‌വരെയായിരിക്കും സര്‍വീസ്. തിരക്ക് അനുസരിച്ച് ബസ്‌സമയങ്ങളിലും മാറ്റമുണ്ടാകും.
