സന്ദര്‍ശക വിസയിലെത്തിയ യുവാവിന്റെ കൈവശം കൊക്കൈന്‍; 10 ലക്ഷം പിഴയും 10 വര്‍ഷം തടവും

Web Desk
1 Min Read

അബൂദാബി: സന്ദര്‍ശക വിസയിലെത്തിയ യുവാവില്‍ നിന്നും കൊക്കൈന്‍ പിടിച്ചു. 10 ലക്ഷം പിഴയും 10 വര്‍ഷത്തെ തടവിനും വിധിച്ച് കോടതി. ദുബൈയില്‍ സന്ദര്‍ശക വിസയിലെത്തിയ യുവാവിന്റെ കൈവശമാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

city exchange

35 വയസുള്ള ഏഷ്യക്കാരനാണ് ശിക്ഷിക്കപ്പെട്ടത്. ഇയാളുടെ പക്കല്‍ നിന്നും 4550 മില്ലിഗ്രാം മയക്കുമരുന്നാണ് കണ്ടെടുത്തത്. പിടിച്ചെടുത്ത ദ്രാവകം ശാസ്ത്രീയ പരിശോധന നടത്തിയപ്പോഴാണ് കൊക്കെയ്‌നാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ദുബെ പ്രാഥമിക കോടതി വിചാരണ നടത്തി ശിക്ഷ വിധിക്കുകയായിരുന്നു.

പിന്നീട് അപ്പീല്‍ കോടതിയും ഇതേ ശിക്ഷ ശരിവെച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ യു എ ഇയില്‍ നിന്ന് നാടുകടത്തും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!