24 ചാനല്‍ നോമ്പുകാലത്തില്‍ ആലങ്കോട് ലീലാകൃഷ്ണനും നാസര്‍ ബി പിയും

Web Desk
1 Min Read

ദോഹ: ഫ്‌ളവേഴ്‌സ് 24 ചാനലില്‍ വെള്ളിയാഴ്ച രാത്രി ഖത്തര്‍ സമയം 10 മണിക്ക് റമദാന്‍ പ്രത്യേക പരിപാടി നോമ്പുകാലത്തില്‍ ആലങ്കോട് ലീലാകൃഷ്ണനും നാസര്‍ ബി പിയും മുഖ്യഅവതാരകന്‍ സുല്‍ഫിക്കര്‍ റെജി മണ്ണേലിനോടൊപ്പം ചേരും.

city exchange

നന്മയുടെ വര്‍ത്തമാനത്തിലാണ് നന്മയുടെ വാക്കുകളുമായി റമദാന്‍ സന്ദേശം നല്‍കാന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ എത്തുന്നത്.

ഹൃദയപൂര്‍വത്തില്‍ ഫ്രണ്ട്‌ലൈന്‍ ഗ്രൂപ്പ് പ്രസിഡന്റും സി ഇ ഒയുമായ നാസര്‍ ബി പി അദ്ദേഹത്തിന്റെ മുന്‍നിര പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിക്കും.

- Advertisement -
Ad image

റൊട്ടാന രുചിപ്പുരയില്‍ അവതാരക മുനീറ ഖാദറിനൊപ്പം ഫൗസിയ ലത്തീഫെത്തും.

ഖത്തര്‍, സൗദി അറേബ്യ, ബഹറൈന്‍ എന്നിവിടങ്ങളില്‍ രാത്രി 10നും യു എ ഇയിലും ഒമാനിലും രാത്രി 11നും ഇന്ത്യയില്‍ രാത്രി 12.30നുമാണ് നോമ്പുകാലം സംപ്രേഷണം ചെയ്യുക.

Share This Article
Leave a Comment
error: Content is protected !!