നോര്‍ക്ക പദ്ധതി വഴി വിതരണം ചെയ്ത ആനുകൂല്യങ്ങള്‍

Web Desk
1 Min Read

ദോഹ: 2022- 2023 സാമ്പത്തിക വര്‍ഷം നോര്‍ക്ക പദ്ധതി ആനുകൂല്യങ്ങള്‍ വിതരണം ചെയ്തിന്റെ വിവരങ്ങള്‍.
തിരികെയെത്തിയ പ്രവാസികള്‍ക്കായുള്ള സാന്ത്വന പദ്ധതി : 26.01 കോടി രൂപ.
ചികിത്സ, മരണാനന്തരം കുടുംബങ്ങള്‍ക്കുള്ള ധനസഹായം, പെണ്‍മക്കളുടെ വിവാഹം തുടങ്ങിയവയ്ക്ക് ലഭിക്കുന്നു.
അപകട മരണം, അപകടം, മെഡിക്കല്‍ എന്നിവക്കായി 45,80,000 രൂപ.
അപകട മരണത്തിന് 4 ലക്ഷം രൂപയും അപകടത്തില്‍ അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് പരമാവധി 2 ലക്ഷം രൂപയും വൈദ്യ സഹായമായി ഒരു ലക്ഷം വരെയും ലഭിക്കും.
ഡയരക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പ്: 320 പേര്‍ക്കായി 48 ലക്ഷം രൂപ.
സാമ്പത്തിക ശേഷി കുറഞ്ഞ പ്രവാസികളുടെയും തിരികെയെത്തിയ പ്രവാസികളുടെ മക്കള്‍ക്കും ലഭിക്കും.
സൗജന്യ ആംബുലന്‍സ്: 430 പേര്‍ക്കായി ചിലവഴിച്ചത് 39 ലക്ഷം.
വിദേശത്ത് വെച്ച് മരണപ്പെടുന്നവരുടെ ഭൗതികാവശിഷ്ടങ്ങള്‍ നാട്ടിലെ എയര്‍ പോര്‍ട്ടുകളില്‍ നിന്ന് വീട്ടിലെത്തിക്കുന്നതിനും കിടപ്പ് രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതിനും സൗജന്യ സേവനം ലഭ്യമാണ്. കേരളത്തിലെ നാല് എയര്‍പോര്‍ട്ടുകള്‍ക്ക് പുറമെ മംഗലാപുരം, കോയമ്പത്തൂര്‍ എന്നീ എയര്‍പോര്‍ട്ടുകളില്‍ നിന്നും സേവനം ലഭ്യമാണ്.

city exchange

വായ്പാ സഹായം.
തിരിച്ചു പോയ പ്രവാസികളുടെ പുനരധിവാസത്തിനായി വിവിധ പദ്ധതികളിലായി 2,753 പേര്‍ക്ക് പലിശ രഹിത ലോണ്‍ രണ്ട് ലക്ഷം രൂപ വീതം ലോണ്‍ അനുവദിച്ചു.
7,461 പേര്‍ക്ക് സബ്‌സിഡി നിരക്കില്‍ ലോണ്‍ അനുവദിച്ചു.
സബ്‌സിഡിയായി നല്‍കിയത് 341.47 കോടി രൂപയാണ്.
റിക്രൂട്ട്‌മെന്റ്: നോര്‍ക്ക വഴി തൊഴിലിനായി തെരഞ്ഞെടുത്തത് 884 പേരെയാണ്.
വിവിധ പദ്ധതികളുടെ പ്രയോജനം എല്ലാവരിലേക്ക് എത്താനും കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനും കൂട്ടായി പ്രയത്‌നിക്കാം.

Share This Article
Leave a Comment
error: Content is protected !!