ഖത്തര്‍ വ്യോമാതിര്‍ത്തി അടച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതം: ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി

Web Desk
1 Min Read

ദോഹ: ഖത്തറിന്റെ വ്യോമാതിര്‍ത്തി അടച്ചതായോ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതായോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ക്യു സി എ എ) വ്യക്തമാക്കി.

city exchange

ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍, നിലവില്‍ പുറപ്പെടുവിച്ചിട്ടുള്ള നോട്ടീസ് ടു എയര്‍മാന്‍ (നോട്ടം) വ്യോമഗതാഗത സേവനങ്ങള്‍ ഏറ്റവും ഉയര്‍ന്ന സുരക്ഷാ- കാര്യക്ഷമതാ മാനദണ്ഡങ്ങളോടെ തുടരുന്നതിനായി ബദല്‍ വിമാനപാതകള്‍ നിര്‍ദേശിക്കുന്നതിനായുള്ളതാണെന്ന് അതോറിറ്റി അറിയിച്ചു.

നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ചും അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പാലിച്ചുമാണ് ഈ നടപടി സ്വീകരിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു.

അധികൃത സ്രോതസുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമേ വിശ്വസിക്കാവൂ എന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളോ അഭ്യൂഹങ്ങളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!