ഗ്രാന്‍ഡ് മാള്‍ മെഗാ പ്രമോഷന്‍ അവസാന ഘട്ട ഭാഗ്യവിജയികളെ തെരഞ്ഞെടുത്തു

Web Desk
1 Min Read

ദോഹ: ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ മെഗാ പ്രമോഷന്റെ അവസാനഘട്ട ഭാഗ്യവിജയികളെ തെരഞ്ഞെടുത്തു. ഗ്രാന്‍ഡ് മാള്‍ ഏഷ്യന്‍ ടൗണില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ വാണിജ്യ മന്ത്രാലയ പ്രതിനിധി 5 ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.

city exchange

ഗ്രാന്‍ഡ് മാള്‍ സി ഇ ഒ നിതില്‍, സി ഒ ഒ ഹരീഷ്, ഏരിയ മാനേജര്‍ ബഷീര്‍ പരപ്പില്‍, പി ആര്‍ മാനേജര്‍ സിദിഖ്, മാള്‍ മാനേജര്‍ ജലീല്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ ഷംസീര്‍, എ എം എം പ്രവീണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

5 വിജയികള്‍ക്ക് ഹ്യൂണ്ടായ് ബ്രാന്‍ഡ് ന്യൂ അക്സെന്റ് കാറുകളാണ് സമ്മാനമായി ലഭിക്കുന്നത്. 2026 ജനുവരി 1 മുതല്‍ ജൂണ്‍ 24 വരെ നീണ്ട മെഗാ പ്രമോഷനിലൂടെ ഉപഭോക്താക്കള്‍ക്ക് 10 ഹ്യുണ്ടായി ആക്‌സന്റ് കാറുകള്‍, 1,00,000 ഖത്തര്‍ റിയാല്‍ ക്യാഷ് എന്നിവ നേടാനുള്ള അവസരമാണ് ഗ്രാന്‍ഡ് മാള്‍ ഒരുക്കിയത്.

ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ്/ ഗ്രാന്‍ഡ് എക്‌സ്പ്രസ് ഔട്ട്‌ലറ്റുകളില്‍ നിന്നും 50 റിയലിനോ അതിനു മുകളിലോ പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി എല്ലാ ഉപഭോക്താക്കളും ഈ സമ്മാന പദ്ധതിയില്‍ പങ്കാളികളായി. ഓരോ സീസണിലും നടന്നു വരുന്ന മെഗാ പ്രമോഷനുകളിലൂടെ കാറുകള്‍, സ്വര്‍ണ്ണ ബാറുകള്‍, ക്യാഷ് പ്രൈസുകള്‍ തുടങ്ങിയ റിവാര്‍ഡുകള്‍ നല്‍കി നിരവധി വിജയികളെ സൃഷ്ടിക്കാന്‍ ഇതിനോടകം ഗ്രാന്‍ഡ് മാളിന് സാധിച്ചിട്ടുണ്ട്.

- Advertisement -
Ad image

ഇതിനു പുറമെ എല്ലാ വിഭാഗങ്ങളിലുമായി നിരവധി ആനുകൂല്യങ്ങളും ഡിസ്‌കൗണ്ടുകളും ഗ്രാന്‍ഡ് മാള്‍/ ഗ്രാന്‍ഡ് എക്‌സ്പ്രസ്സ് ഔട്‌ലെറ്റുകളില്‍ ഒരുക്കിയിട്ടുണ്ട്. അടുത്ത പ്രമോഷന്‍ ജൂലൈ ആദ്യ വാരം ആരംഭിക്കും. ഈ പ്രമോഷനില്‍ പങ്കെടുത്ത എല്ലാ ഉപഭോക്താക്കള്‍ക്കും നന്ദി അറിയിക്കുന്നതോടൊപ്പം വിജയികള്‍ക്ക് ഗ്രാന്‍ഡ് റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ ആശംസകള്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!