Community
അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി

ദോഹ: പത്താമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ യോഗ സംഘടിപ്പിച്ചു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഉദ്ഘാടനം ചെയ്തു.



ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ഉള്‍പ്പെടെ വിവിധ സംഘടനകള്‍ യോഗ ദിനാചരണത്തില്‍ സഹകരിച്ചു. രണ്ടായിരത്തിലേറെ ഇന്ത്യക്കാരാണ് യോഗ ദിനാചരണത്തില്‍ പങ്കെടുത്തത്.


കോമണ്‍ യോഗ പ്രോട്ടോക്കോള്‍, വെല്‍നസ്, ഐക്യം, ക്വിസ്, യോഗ മത്സരങ്ങള്‍ തുടങ്ങിയവ യോഗ ദിനാചരണത്തിന്റെ ഭാഗമായി നടത്തി.






