പൈപ്പിടല്‍ പൂര്‍ത്തിയാക്കി റോഡുകള്‍ സഞ്ചാര യോഗ്യമാക്കണമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ

Web Desk
1 Min Read

ആലുവ: ആലുവ നിയോജക മണ്ഡലത്തിലും കേരളത്തില്‍ മൊത്തത്തിലും ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് പി ഡബ്ല്യൂ ഡി റോഡുകളും പഞ്ചായത്തു റോഡുകളും വാട്ടര്‍ അതോറിറ്റിക്ക് കൈമാറിയിരുന്നു. ജലജീവന്‍ പദ്ധതിയില്‍ പൈപ്പിടല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി റോഡുകള്‍ പി ഡബ്ല്യൂ ഡിക്കും പഞ്ചായത്തിനും യഥാസമയം കൈ മാറണമെന്നായിരുന്നു വ്യവസ്ഥ.

city exchange

എന്നാല്‍ ജലജീവന്‍ പദ്ധതിയിലെ പൈപ്പിടുന്നതിന് കുഴിയെടുത്തതോടുകൂടി ടാര്‍ ചെയ്യാത്തതുമൂലം വാഹന ഗതാഗതത്തിനും കാല്‍ നടക്കാര്‍ക്കും സുഗമമായി സഞ്ചരിക്കുവാന്‍ സാധിക്കാതെ ദുരിതമനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പല സമയങ്ങളിലും അപകടങ്ങള്‍ സംഭവിച്ച് ഗുരുതരമായ പരിക്കുപറ്റുന്നതു നിത്യ സംഭവമായിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ എത്രയും വേഗം വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍ പൂര്‍ത്തിയാക്കി ഈ റോഡുകള്‍ പി ഡബ്ല്യൂ ഡിക്കും പഞ്ചായത്തിനും കൈമാറി ടാര്‍ ചെയ്തു അടിയന്തിരമായി സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് എം എല്‍ എ നിയമസഭയില്‍ സബ് മിഷന്‍ അവതരിപ്പിച്ചു ആവശ്യപ്പെട്ടു. പൈപ്പിടല്‍ അനന്തമായി നീട്ടുന്നതിലുള്ള തന്റെ പ്രതിഷേധം എം എല്‍ എ നിയമസഭയിലും മന്ത്രിയെ നേരിട്ട് കണ്ട് പറയുകയും ചെയ്തു.

കോണ്‍ട്രാക്ടര്‍മാര്‍ക്ക് യഥാസമയം ബില്ലുകള്‍ പാസ്സാക്കി പേമെന്റ് ലഭിക്കാത്തതും ജലജീവന്‍ പദ്ധതി താമസിക്കുന്നതിനു ഒരു കാരണമായെന്നും സാമ്പത്തിക ഞെരുക്കമുള്ള സാഹചര്യത്തില്‍ ഇത്തരം പദ്ധതികള്‍ ഏറ്റെടുത്തു നടപ്പാക്കണമായിരുന്നോ എന്നും എം എല്‍ എ സഭയില്‍ മന്ത്രിയോട് ആക്ഷേപവുമുന്നയിക്കുകയുണ്ടായി.

- Advertisement -
Ad image

സബ്മിഷനില്‍ ഉന്നയിച്ച വിഷയത്തില്‍ പൈപ്പിട്ട് പ്രഷര്‍ ടെസ്റ്റ് ചെയ്ത റോഡുകളില്‍ മാത്രമേ ടാറിടാന്‍ സാധിക്കു എന്നും ഇതുമൂലം സാങ്കേതികമായ കാലതാമസം അനിവാര്യമാണെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ സഭയില്‍ സബ് മിഷനു മറുപടി നല്‍കി. കൂടാതെ ആലുവയിലെ പെരുമ്പാവൂര്‍ റോഡിന്റെ കാര്യം പ്രത്യേകം പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!