Connect with us

Entertainment

‘കല്‍ക്കി2898എഡി’ വീണ്ടും അദ്ഭുതങ്ങളുടെ മായകാഴ്ചകള്‍: റിലീസ് ട്രെയിലര്‍ പുറത്തുവിട്ടു

Published

on


കൊച്ചി: നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രമായ ‘കല്‍ക്കി2898എഡി’ യുടെ റിലീസ് ട്രെയിലര്‍ പുറത്തുവിട്ടു. ജൂണ്‍ 27ന് ചിത്രം തി/sറ്ററുകളിലെത്തും.

വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് നിര്‍മ്മിക്കുന്ന ഈ ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫെയര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. അതിഗംഭീരമായ ദൃശ്യ വിസ്മയമാണ് പ്രേക്ഷകനെ കാത്തിരിക്കുന്നത് എന്ന് സൂചിപ്പിക്കുന്ന 2.22 മിനുട്ട് നീളമുള്ള ട്രെയിലറാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

പ്രഭാസ്, അമിതാഭ് ബച്ചന്‍, ദീപിക പദുകോണ്‍, കമല്‍ഹാസന്‍ തുടങ്ങിയവരെല്ലാം ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇന്ത്യന്‍ മിത്തോളജിയില്‍ വേരൂന്നി പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണിത്. ചിത്രത്തിന്റെ നേരത്തെ പുറത്തുവിട്ട ടീസറിന് വലിയ സ്വീകാര്യത പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരുന്നു.

‘കാശി, ‘കോംപ്ലക്‌സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥയാണ് ‘കല്‍ക്കി 2898 എഡി’ പറയുന്നത് എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. അതിജീവനത്തിനായി പോരാടുന്നവരുടെ അവസാനത്തെ നഗരമായിട്ടാണ് കാശിയെ ചിത്രീകരിച്ചിരിക്കുന്നത്.

ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകന്‍ നാഗ് അശ്വിന്‍ വ്യക്തമാക്കിയിരുന്നു. മഹാനടി എന്ന ചിത്രത്തിലൂടെ ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്ത തെലുങ്ക് സംവിധായകനാണ് നാഗ് അശ്വിന്‍. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് ‘കല്‍ക്കി 2898 എഡി’യുടെയും പാട്ടുകള്‍ ഒരുക്കുന്നത്.


error: Content is protected !!