ബഹിരാകാശ യാത്രികരുമൊത്തുള്ള അഭിമുഖം നവ്യാനുഭവമായി

Web Desk
1 Min Read

കുന്നുംപുറം: മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയതിന്റെ ഓര്‍മ്മയ്ക്കാണ് ജൂലൈ 21 ചാന്ദ്രദിനമായി ആചരിക്കുന്നതെന്നും ശാസ്ത്ര സത്യങ്ങള്‍ അന്വേഷിച്ചുള്ള യാത്രയില്‍ ഓരോ വിദ്യാര്‍ഥികളും പങ്കാളികളാകണമെന്നും കെ എസ് എലിസബത്ത് ടീച്ചര്‍ പറഞ്ഞു. നോര്‍ത്ത് ഇടപ്പള്ളി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചാന്ദ്രദിന പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍.

city exchange

അമേരിക്കക്കാരായ നീല്‍ ആംസ്‌ട്രോങ്ങ് എഡ്വിന്‍ ആല്‍ഡ്രിന്‍, മൈക്കല്‍ കോളിന്‍സ് എന്നീ ബഹിരാകാശ സഞ്ചാരികളായി അഭിനയിച്ച് സംഗീത് എ യു, എസ് ദേവനാരായണന്‍, റൗള്‍ ജോണ്‍ അജു എന്നീ വിദ്യാര്‍ഥികള്‍ കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തില്‍ 1969 ജൂലൈ 20നാണ് ചന്ദ്രോപരിതലത്തില്‍ മൂവര്‍ സംഘം എത്തിയത്. ജൂലൈ 21ന് വാഹനത്തില്‍ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്‌ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തില്‍ കാലുകുത്തിയ മനുഷ്യന്‍ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനില്‍ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിന്‍ ആല്‍ഡ്രിനാണ്. മൈക്കല്‍ കോളിന്‍സ് അവരുടെ ഈഗിള്‍ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു.

മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓര്‍മ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാര്‍ഥികളില്‍ ഇവ സംബന്ധമായ അവബോധം വളര്‍ത്തുവാനുമാണ് സയന്‍സ് ക്ലാബ്ബ് ചാന്ദ്ര ദിനം ആഘോഷിക്കുന്നതെന്ന് സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ സാറ ഗ്രേസ് സോണി പറഞ്ഞു. അഭിയ സാമുവല്‍ ബഹിരാകാശ യാത്രികരൊത്തുള്ള അഭിമുഖത്തിന് നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!