കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് വിമാന നിരക്ക് കുറക്കണമെന്ന് കെ എന്‍ എം

Web Desk
1 Min Read

കോഴിക്കോട്: ഹജ്ജ് തീര്‍ഥാടകര്‍ക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് നിശ്ചയിച്ച യാത്രാ നിരക്ക് കുറച്ച് കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിലെ നിരക്കുമായി സമീകരിക്കണമെന്നും മലബാറില്‍ നിന്നുള്ള ആവശ്യപ്പെട്ട എല്ലാ ഹാജിമാര്‍ക്കും കരിപ്പൂരില്‍ നിന്ന് തന്നെ യാത്രാ സൗകര്യം ഒരുക്കണമെന്നും കേരള നദ്വത്തുല്‍ മുജാഹിദീന്‍ (കെ എന്‍ എം) കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി എം എസ് എസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഹജ്ജ് പഠന ക്യാമ്പ് ആവശ്യപ്പെട്ടു.

city exchange

നിറത്തിന്റെയും വംശത്തിന്റെയും ദേശത്തിന്റെയും ഭാഷയുടെയുമെല്ലാം അതീതമായി സംഗമിക്കുന്ന മാനവിക സാഹോദര്യത്തിന്റെ ഉത്തമമായ മാതൃകയാണ് ഹജ്ജ് നല്‍കുന്നതെന്നും ക്യാമ്പ് അഭിപ്രായപ്പെട്ടു.

ഹജ്ജ് പഠന ക്യാമ്പ് കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി മരക്കാരുട്ടി അധ്യക്ഷത വഹിച്ചു. സി സലീം സുല്ലമി, അലി ശാക്കിര്‍ മുണ്ടേരി, വളപ്പില്‍ അബ്ദുസ്സലാം, പി മുഹമ്മദ് കോയ, ജുനൈദ് സലഫി, ഹാഫിസ് റഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!