ഇസ്‌ലാഹി സെന്റര്‍ ഉംറ സര്‍വീസ് 15ന്

Web Desk
0 Min Read

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ ഉംറ സര്‍വീസ് മെയ് 15ന് പുറപ്പെടും. മിസ്ബഹ് ഇസ്‌ലാഹി കൊച്ചിയാണ് ഗൈഡ്. ദോഹയില്‍ നിന്നും 590 റിയാലാണ് ചാര്‍ജ്.

city exchange

മെയ് 16 വ്യാഴാഴ്ച ഉംറ നിര്‍വഹിച്ചതിന് ശേഷം 17ന് വെള്ളിയാഴ്ച ജുമുഅക്ക് ശേഷം മക്കാ സിയാറത്ത് നടത്തും. മെയ് 18 മദീന ഹറം സന്ദര്‍ശനവും സിയാറത്തും മെയ് 19ന് മദീനയില്‍ നിന്നും പുറപ്പെട്ട് മെയ് 20ന് ഖത്തറില്‍ തിരിച്ചെത്തും.

യാത്രക്ക് മുമ്പ് ഉംറ പഠന ക്ലാസ്സ്, അമീറിന്റെ നേതൃത്വം, യാത്രയില്‍ പഠന ക്ലാസുകള്‍ എന്നിവ ലഭിക്കും. താത്പര്യമുള്ളവര്‍ക്ക് 66478550, 60003782 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!