ഫലസ്തീന്‍ കുട്ടികള്‍ക്ക് കമ്യൂണിറ്റി ഡ്രൈവുമായി എജുക്കേഷന്‍ എബൗവ് ആള്‍

Web Desk
1 Min Read

ദോഹ: വികസന- വിദ്യാഭ്യാസ രംഗത്തെ വലിയ ആഗോള സ്ഥാപനങ്ങളിലൊന്നായ ഗ്ലോബല്‍ എജുക്കേഷന്‍ എബൗവ് ആള്‍ (ഇ എ എ) ഫൗണ്ടേഷന്‍ ഫലസ്തീന്‍ കുട്ടികള്‍ക്കായി കമ്മ്യൂണിറ്റി-ഡ്രൈവ് ഇവന്റ്, ‘കുട്ടികള്‍ എല്ലാവര്‍ക്കും മേലേ’ പ്രഖ്യാപിച്ചു.

city exchange

നവംബര്‍ 24 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് എജ്യുക്കേഷന്‍ സിറ്റിയിലെ ഓക്സിജന്‍ പാര്‍ക്കില്‍ നടക്കുന്ന പരിപാടിയില്‍ ഗാസ യുദ്ധം ബാധിച്ച കുട്ടികളുടെ ദുരവസ്ഥയെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനും ആവശ്യമായ പിന്തുണ നല്‍കാനും ദാരുണമായി നഷ്ടമായ ജീവിതങ്ങളെ ചേര്‍ത്തുപിടിക്കാനുമുളഅള നടപടിയെടുക്കാനുള്ള ആഹ്വാനമാണ് നല്‍കുന്നത്.

സ്പോര്‍ട്സ്, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയിലൂടെ സമൂഹത്തെ ഒരുമിച്ച് കൊണ്ടുവരുന്ന പദ്ധതിയാണിത്. കായിക മത്സരങ്ങള്‍, ഭക്ഷണശാലകള്‍, ഗാസയില്‍ നഷ്ടപ്പെട്ട കുട്ടികളുടെ ജീവിതത്തെ അനുസ്മരിക്കുന്ന മാര്‍ച്ച് ഫോര്‍ പീസ് എന്നിവയുള്‍പ്പെടെയുള്ള വിവിധ പ്രവര്‍ത്തനങ്ങളില്‍ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സജീവമായി പങ്കെടുക്കാന്‍ ഈ പരിപാടി അവസരമൊരുക്കുന്നു.

സ്‌കൂള്‍ കായിക മത്സരങ്ങള്‍ ഉള്‍പ്പെടുത്തിയതും പരിപാടിയുടെ പ്രത്യേകതയാണ്. കൂടാതെ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും സന്നദ്ധസേവന അവസരങ്ങള്‍ പ്രദാനം ചെയ്യുന്നു.

- Advertisement -
Ad image

കൂടുതല്‍ വിവരങ്ങള്‍ക്ക് +974 5000 9960 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!