

ദോഹ: കെ എം സി സി ഖത്തര്‍ പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ കെ എം സി സി അംഗങ്ങള്‍ക്കായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കലാ കായിക മത്സരങ്ങള്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഉള്‍ക്കൊള്ളിച്ച് സംഘടിപ്പിക്കുന്ന ക്യാമ്പയിന്‍ ”നമ്മടെ പാലക്കാട്”ന് ഔദ്യോഗികമായി തുടക്കം കുറിച്ചു. നവംബര്‍ 2024 മുതല്‍ ഒക്ടോബര്‍ 2025 വരെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്നതാണ് നെല്ലറയുടെ മഹോത്സവം എന്ന പ്രവര്‍ത്തന ക്യാമ്പയിന്‍. തുമാമ കെ എം സി സി ഹാളില്‍ കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്തു.

പാലക്കാട് നല്‍കുന്ന സാംസ്‌കാരിക വൈവിധ്യങ്ങള്‍, രുചികള്‍, കലാ കായിക രംഗത്തെ സംഭാവനകള്‍, നാട്ടു ഭംഗിയും ഗ്രാമ ഭംഗിയും ഏവര്‍ക്കും ഗൃഹാതുര ഓര്‍മ്മകള്‍ നല്‍കുന്നതാണെന്നും ആ ഓര്‍മകളുണര്‍ത്തുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം വിജയാശംസകള്‍ നേര്‍ന്നു. ക്യാമ്പയിന്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ എം സി സി സംസ്ഥാന സെക്രട്ടറി വി ടി എം സാദിഖ് അധ്യക്ഷത വഹിച്ചു.


ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളെയും ഇടതുപക്ഷ സര്‍ക്കാറിന്റെ ന്യൂനപക്ഷ വിരുദ്ധതയും തുറന്നുകാട്ടി ദേശീയ മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് അഡ്വ. ഷിബു മീരാന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. മുസ്‌ലിം ലീഗ് തൃത്താല മണ്ഡലം സെക്രട്ടറി സുബൈര്‍ കൊഴിക്കര, പാലക്കാട് ജില്ലാ മുസ്‌ലിം ലീഗ് ചരിത്ര വഴികള്‍ വിശദീകരിച്ച് സംസാരിച്ചു.
കെ എം സി സി സംസ്ഥാന ട്രഷറര്‍ പി എസ് എം ഹുസൈന്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് കെ മുഹമ്മദ് ഈസ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അതിഥികള്‍ക്കുള്ള ഉപഹാരം സംസ്ഥാന സെക്രട്ടറി അലി മൊറയൂര്‍, ജില്ല ട്രഷറര്‍ റസാഖ് ഒറ്റപ്പാലം എന്നിവര്‍ കൈമാറി. മുഹമ്മദ് വഹബി മുസ്ലിയാര്‍ പ്രാര്‍ഥന നിര്‍വഹിച്ചു. ജില്ല കലാഷ് ടീമിന്റെ നേതൃത്വത്തില്‍ ചെയിന്‍ സോങ് പെര്‍ഫോമന്‍സ് നടത്തി.

സംസ്ഥാന ഭാരവാഹികളായ ടി ടി കെ ബഷീര്‍, അബൂബക്കര്‍ പുതുക്കുടി, ആദം കുഞ്ഞി, സിദ്ധീക്ക് വാഴക്കാട്, താഹിര്‍ താഹക്കുട്ടി, ശംസുദ്ധീന്‍ വാണിമേല്‍ ഉപദേശക സമിതി അംഗങ്ങളായ ഇസ്മായില്‍ ഹാജി വെങ്ങാശ്ശേരി, മുസ്തഫ എലത്തൂര്‍, ഹംസക്കുട്ടി തൃശൂര്‍, സാദിഖ് പാക്യാര മുതിര്‍ന്ന നേതാക്കളായ എം ടി പി മുഹമ്മദ് കുഞ്ഞി, ബക്കര്‍ സാഹിബ് ഗുരുവായൂര്‍, റഹീസ് പെരുമ്പ, റയീസ് വയനാട്, വിവിധ ജില്ലാ ഭാരവാഹികളായ ലുക്മാന്‍ തളങ്കര, ടി ടി കുഞ്ഞമ്മദ്, അതീഖ് റഹ്മാന്‍, അജ്മല്‍ ടി കെ, സവാദ് വെളിയങ്കോട്, നാസര്‍ ഗുരുവായൂര്‍, നസീര്‍ തൃശൂര്‍, പ്രശാന്ത് അല്‍ഖോര്‍, സഹകാരികളായ റഷീദ് പുളിക്കലകത്ത്, ഹനീഫ ബക്കര്‍, ഹുസൈന്‍ വെല്‍ബെഡ്, ഫൈസല്‍ ഹുദവി തുടങ്ങിയവര്‍ അതിഥികളായി സംബന്ധിച്ചു.
സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ജാഫര്‍ സാദിഖ് സ്വാഗതം ആശംസിച്ച സമ്മേളനത്തില്‍ വര്‍ക്കിങ് സെക്രട്ടറി അമീര്‍ തലക്കശ്ശേരി നന്ദി പറഞ്ഞു. ജില്ലാ ഭാരവാഹികളായ അഷ്‌റഫ് പുളിക്കല്‍, ഷാജഹാന്‍ മണ്ണാര്‍ക്കാട്, അസര്‍ പള്ളിപ്പുറം, സിറാജുല്‍ മുനീര്‍, മൊയ്തീന്‍ കുട്ടി, നസീര്‍ പാലക്കാട്, ജില്ലയിലെ വിവിധ മണ്ഡലം നേതാക്കള്‍, വിങ് നേതാക്കള്‍ നേതൃത്വം നല്‍കി.

