നാടക സൗഹൃദം ദോഹ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു

Web Desk
1 Min Read

ദോഹ: ഖത്തര്‍ മലയാളികളുടെ നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ നാടക സൗഹൃദം ദോഹയുടെ ജനറല്‍ ബോഡി യോഗത്തില്‍ 2022- 2024 ഭരണ സമിതിയെ തെരെഞ്ഞെടുത്തു.

city exchange

മജീദ് സിംഫണി (പ്രസി), മുത്തു ഐ സി ആര്‍ സി, ജമാല്‍ വേളൂര്‍ (വൈസ് പ്രസി), ആഷിക് മാഹി (ജന സെക്ര), നിമിഷ നിഷാദ്, നവാസ് (ജോ സിക്രട്ടറി മാര്‍), കൃഷ്ണകുമാര്‍ (ട്രഷ),
പ്രദോഷ് കുമാര്‍, സജീവ് ജേക്കബ് (ജോ ട്രഷറര്‍) ഇഖ്ബാല്‍ ചേറ്റുവ (ചീഫ് കോര്‍ഡിനേറ്റര്‍) എന്നിവരാണ് ഭാരവാഹികള്‍.
സഹഭാരവാഹികളായി കള്‍ച്ചറല്‍ കണ്‍വീനറായി അന്‍വര്‍ ബാബു, ജോയിന്റ് കണ്‍വീനര്‍ രാജേഷ് രാജന്‍, ബിജു പി മംഗലം, മീഡിയ ആന്‍ഡ് പബ്ലിസിറ്റി കണ്‍വീനറായി മജീദ് നാദാപുരം, മുസ്തഫ എലത്തൂര്‍ എന്നിവരെയും തെരഞ്ഞെടുത്തു.

എക്‌സിക്യൂട്ടീവ് അംഗങ്ങളായി ഇ എം സുധീര്‍, ഫൈസല്‍ അരിക്കാട്ടയില്‍, രാജു പൊടിയന്‍, മല്ലിക ബാബു, അഷ്ടമി അജിത്, ബിന്ദു കരുണ്‍, കൃഷ്ണന്‍ ഉണ്ണി, ബഷീര്‍ ചേറ്റുവ, റഫീഖ് മേച്ചേരി, ഷഫീഖ് അറക്കല്‍ എന്നിവരെയും തെരഞ്ഞെടുത്തു

യോഗത്തില്‍ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങിയ നാടക സൗഹൃദം സ്ഥാപകനും സിനിമ- നാടക നടനുമായ സുധാകരന്‍, ഉണ്ണിക്ക, മുഹമ്മദലി, ബാവ വടകര, ഫാറൂഖ് എന്നിവരുടെ സ്തുത്യര്‍ഹമായ സേവനങ്ങളെ സ്‌നേഹപൂര്‍വ്വം സ്മരിച്ചു. പുതിയ കമ്മറ്റിക്ക് ചടങ്ങില്‍ പങ്കെടുത്ത നിരവധി പേര്‍ ആശംസകള്‍ അര്‍പ്പിച്ചു.

- Advertisement -
Ad image

മുന്‍ പ്രസിഡന്റ് രാജേഷ് രാജന്‍ അധ്യക്ഷത വഹിച്ചു. മുന്‍ ജനറല്‍ സെക്രട്ടറി പ്രദോഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ ട്രഷറര്‍ ഇഖ്ബാല്‍ ചേറ്റുവ സ്വാഗതവും ജമാല്‍ വേളൂര്‍ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!