ഗ്രാന്റ് എക്‌സ്പ്രസ് അസീസിയയില്‍ പ്രവര്‍ത്തനം തുടങ്ങി

Web Desk
1 Min Read

ദോഹ: ഖത്തര്‍ ലോകകപ്പ് ഫുട്ബാള്‍ ആവേശത്തിലേക്ക് കിക്കോഫ് കുറിക്കാനിരിക്കെ രാജ്യത്തെ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ഗ്രാന്‍ഡ്മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ പുതിയ ഗ്രാന്‍ഡ് എക്‌സ്പ്രസ് അസീസിയയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. റീജനല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ ഉദ്ഘാടനം ചെയ്തു.

city exchange

അസീസിയയില്‍ 1.80 ലക്ഷം താമസക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഗ്രാന്‍ഡ് എക്‌സ്പ്രസ് സജ്ജീകരിച്ചത്. പച്ചക്കറി, പഴം, ഫ്രഷ് ഫുഡ്, ബേക്കറി, അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, ഗൃഹോപകരണങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങി അവശ്യ വസ്തുക്കളെല്ലാം ഇവിടെ ലഭ്യമാകും.

ഉദ്ഘാടന ചടങ്ങില്‍ സി ഇ ഒ ശരീഫ് ബി സി, ജനറല്‍ മാനേജര്‍ അജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!