Community
ഓണ്‍ലൈന്‍ ബിസിനസ് സംരംഭകര്‍ക്ക് പ്രചോദകമായി കരേറ 8.0
ദോഹ: ഓണ്‍ലൈന്‍ ബിസിനസ് സംരംഭകര്‍ക്ക് പ്രോത്സാഹനവും പ്രചോദനവും നല്‍കി കരേറ 8.0. ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന്‍ തുമാമയിലെ ഫോക്കസ് വില്ലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഹൗ ടു സെറ്റ്അപ് ആന്‍ ഓണ്‍ലൈന്‍ ബിസിനസ് എന്ന വിഷയത്തില്‍ സംരംഭകനും ട്രെയിനറുമായ ജോസഫ് ജെഫിന്‍ നേതൃത്വം നല്‍കി.
ഓണ്‍ലൈന്‍ സംരംഭകര്‍ക്ക് വേണ്ട യോഗ്യതയെയും അവര്‍ ആര്‍ജ്ജിച്ചെടുക്കേണ്ട കഴിവുകളെക്കുറിച്ചും പരിപാടിയില്‍ ചര്‍ച്ച ചെയ്തു.
ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന്‍ എച്ച് ആര്‍ വിഭാഗം, ദോഹ ഡിവിഷനുമായി സഹകരിച്ചു സംഘടിപ്പിച്ച പരിപാടിക്ക് ഡെപ്യൂട്ടി സി ഇ ഒ സഫീറുസ്സലാം, മൊയ്തീന്‍ ഷാ, ഹാഫിസ് ഷബീര്‍, മുബാറക്, ഫവാസ്, ഹസീബ്, മിറാസ് എന്നിവര്‍ നേതൃത്വം നല്‍കി.