പഴയ ഫര്‍ണിച്ചറുകളും മറ്റും പുറത്തു നിക്ഷേപിക്കരുത്; 184ലേക്ക് വിളിക്കാം

Web Desk
1 Min Read

ദോഹ: വീട്ടിനു പുറത്ത് ഫര്‍ണിച്ചറുകളും പഴയ വസ്തുക്കളും ഉപേക്ഷിക്കരുതെന്ന് മുന്‍സിപ്പാലിറ്റി മന്ത്രാലയം മുന്നറിയിപ്പ് നല്കി. പഴയ സാധനങ്ങള്‍ കൂടുതലുള്ളവര്‍ അത് നീക്കം ചെയ്യാനുള്ള സേവനത്തിന് പ്രത്യേക നമ്പറിലേക്ക് വിളിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
ഇത്തരം സേവനങ്ങള്‍ക്കായി 184 എന്ന നമ്പറിലേക്കോ ഔന്‍ അപ്പ് ഉപയോഗിച്ചോ ബന്ധപ്പെടാവുന്നതാണ്. മരങ്ങള്‍, പഴയ വസ്ത്രങ്ങള്‍, മര ഉരുപ്പടികള്‍, വീട്ടു ഫര്‍ണിച്ചറുകള്‍, കാര്‍ഡ് ബോര്‍ഡ്, വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ നീക്കം ചെയ്യാവുന്നതാണ്.

city exchange

ഒരു വീട്ടില്‍ നിന്നും പ്രതിവര്‍ഷം മൂന്നു തവണ മാത്രമാണ് ഈ സേവനം ലഭ്യമാവുക. മാത്രമല്ല സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും തങ്ങളുടെ വീടുകള്‍ക്ക് മാത്രമായിരിക്കും സേവനം. താമസ, വാണിജ്യ കോംപ്ലക്‌സുകള്‍ക്കോ വര്‍ക്കേഴ്‌സ് ഹൗസിംഗിനോ ഈ സേവനം ലഭിക്കില്ല.
ക്ലീനിംഗ് ജോലിക്കാര്‍ വീട്ടിനകത്തു നിന്നും സാധനങ്ങള്‍ നീക്കം ചെയ്യുന്നതല്ല. അപേക്ഷകര്‍ തങ്ങള്‍ക്ക് നീക്കം ചെയ്യേണ്ട വസ്തുക്കള്‍ വീട്ടിനു പുറത്തെത്തിക്കുകയും ക്ലീനിംഗ് സൂപ്പര്‍വൈസറുമായി ചേര്‍ന്ന് കാര്യങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതുമാണ്.

സേവനം ലഭ്യമാക്കുമെന്ന് അറിയിച്ച സമയത്തിന് മുമ്പേ സാധനങ്ങള്‍ വീട്ടിനു മുമ്പിലേക്ക് നിക്ഷേപിക്കരുതെന്നും പ്രദേശത്തിന്റെ കാഴ്ചാ ഭംഗി നശിപ്പിക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പില്‍ പറയുന്നു. പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് 2017ലെ 18-ാം നമ്പര്‍ പബ്ലിക്ക് ഹൈജീനിക്ക് നിയമ പ്രകാരം കുറ്റകരമാണെന്നും ഇത്തരം ലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ ട്വീറ്റ് ചെയ്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!