കിറ്റക്‌സ് കമ്പനിയിലെ അതിഥിത്തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ചു

Web Desk
1 Min Read

കൊച്ചി: കിഴക്കമ്പലത്ത് കിറ്റക്‌സ് കമ്പനി ജീവനക്കാരായ അതിഥിത്തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ചു. കുന്നത്തുനാട് സി ഐ വി ടി ഷാജന്‍ ഉള്‍പ്പെടെ അഞ്ച് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഷാജന്റെ തലക്ക് പരിക്കേല്‍ക്കുകയും കൈ ഒടിയുകയും ചെയ്‌തെന്നാണ് വിവരം.

city exchange

ക്രിസ്മസ് കരോള്‍ നടത്തുന്നതുമായി ബന്ധപ്പെട്ടാണ് സംഭവങ്ങള്‍ തുടങ്ങിയത്. തൊഴിലാളികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതോടെ പോലീസ് സ്ഥലത്തെത്തിയതോടെയാണ് ആക്രമണമുണ്ടായത്. അക്രമസക്തരായ അതിഥിത്തൊഴിലാളികള്‍ രണ്ടു പോലീസ് ജീപ്പുകള്‍ കത്തിച്ചു. ഇതില്‍ ഒരു ജീപ്പ് പൂര്‍ണമായും കത്തിനശിച്ചു. ജീപ്പിലുണ്ടായിരുന്ന പൊലീസുകാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ക്രിസ്മസ് കഴിഞ്ഞ അര്‍ധരാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം.

ആക്രമണത്തില്‍ പരിക്കേറ്റ കുന്നത്തുനാട് പോലീസ് സ്റ്റേഷനിലെ പോലീസുകാരെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചവര്‍ക്കെതിരെയും ആക്രമി സംഘം മര്‍ദ്ദനം നടത്തുകയും നാട്ടുകാര്‍ക്കു നേരെ കല്ലേറു നടത്തുകയും ചെയ്തു. ആലുവ റൂറല്‍ എസ് പി കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ അഞൂറോളം പൊലീസുകാര്‍ സംഭവ സ്ഥലത്തെത്തി താമസ കേന്ദ്രത്തിലേക്ക് ബലം പ്രയോഗിച്ച് കടന്നാണ് പുലര്‍ച്ചെ നാലു മണിയോടെ തൊഴിലാളികളെ പിടികൂടിയത്. നൂറ്റന്‍പതിലേറെ അന്യ സംസ്ഥാന തൊഴിലാളികള്‍ പിടിയിലായിട്ടുണ്ട്. മദ്യലഹരിയിലാണ് തൊഴിലാളികള്‍ പ്രശ്‌നമുണ്ടാക്കിയതെന്ന് ആലുവ റൂറല്‍ എസ് പി കെ കാര്‍ത്തിക് പറഞ്ഞു.

- Advertisement -
Ad image

കിറ്റക്സ് കമ്പനി പരിസരത്ത് വന്‍ പോലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.

Share This Article
Leave a Comment
error: Content is protected !!