

ദോഹ: ഖത്തര്‍ ഫൗണ്ടേഷന്റെ വാര്‍ഷിക പൂര്‍വവിദ്യാര്‍ഥി ഫോറത്തില്‍ ഖത്തര്‍ ഫൗണ്ടേഷന്റെ ചെയര്‍പേഴ്സണ്‍ ശൈഖ മോസ ബിന്‍ത് നാസര്‍ പങ്കെടുത്തു. തങ്ങളുടെ സമൂഹങ്ങളില്‍ നല്ല മാറ്റമുണ്ടാക്കുന്ന സംഘടനയുടെ അതുല്യമായ വിദ്യാഭ്യാസ ആവാസവ്യവസ്ഥയിലെ ബിരുദധാരികളെ ആദരിക്കുന്ന പുതിയ അവാര്‍ഡ് പ്രഖ്യാപിച്ചു.

ഖത്തര്‍ ഫൗണ്ടേഷന്റെ സ്‌കൂളുകള്‍, ഇന്റര്‍നാഷണല്‍ പാര്‍ട്ണര്‍ യൂണിവേഴ്സിറ്റികള്‍, ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്സിറ്റി എന്നിവയിലെ നൂറുകണക്കിന് പൂര്‍വവിദ്യാര്‍ഥികള്‍ ഫോറത്തില്‍ ഒത്തുചേര്‍ന്നു.

ഖത്തര്‍ ഫൗണ്ടേഷന്റെ വൈസ് ചെയര്‍പേഴ്സണും സി ഇ ഒയുമായ ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍ താനി, മന്ത്രിമാര്‍, പ്രമുഖര്‍, വ്യവസായ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
