ലോക വീല്‍ചെയര്‍ ബാസ്‌ക്കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പ് ദുബൈയില്‍ ഒന്‍പതിന് തുടങ്ങും

Web Desk
1 Min Read

ദുബൈ: ലോക വീല്‍ചെയര്‍ ബാസ്‌ക്കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പ് ജൂണ്‍ ഒമ്പത് മുതല്‍ 20 വരെ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കും. പാരാലിമ്പിക് വേള്‍ഡ് ചാമ്പ്യന്‍മാര്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ താരങ്ങള്‍ ദുബൈയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യമായാണ് മിഡിലീസ്റ്റില്‍ ലോക വീല്‍ചെയര്‍ ബാസ്‌കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.

city exchange

28 ടീമുകളിലായി 300 താരങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുക. 16 പുരുഷ ടീമും 12 വനിതാ ടീമുമുണ്ടാകും. ജൂണ്‍ ഒമ്പതിന് ഗ്രൂപ്പ് ‘എ’യിലെ ആദ്യ മത്സരത്തില്‍ യു എ ഇയും ഇറ്റലിയും ഏറ്റുമുട്ടും. ആദ്യമായാണ് യു എ ഇ ടീം ലോക വീല്‍ചെയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.

ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെയര്‍മാനും നിശ്ചയദാര്‍ഢ്യ വിഭാഗക്കാരുടെ അവകാശ സംരക്ഷണത്തിനുള്ള സുപ്രിം കമ്മിറ്റി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. താനി ജുമാ ബെറെഗാദ്, മാജിദ് അല്‍ ഉസൈമി, ഖലഫ് ബിന്‍ അഹ്മദ് അല്‍ ഹബ്തൂര്‍, ആസിഫ് അലി ചൗധരി, ഇബ്രാഹിം അല്‍ ഹമ്മദി എന്നിവര്‍ ദുബൈയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

- Advertisement -
Ad image

ലോകകപ്പ് ഫുട്ബോള്‍ ഖത്തറില്‍ നടക്കുന്നതിനാല്‍ നേരത്തെ നവംബര്‍ 16 മുതല്‍ 27 വരെ നടത്താനിരുന്ന മത്സരം മാറ്റിവെക്കുകയായിരുന്നു.

Share This Article
Leave a Comment
error: Content is protected !!