സഫാരിയില്‍ 10, 20, 30 പ്രമോഷനു തുടക്കമായി

Web Desk
3 Min Read

ദോഹ: സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ജനപ്രിയ പ്രമോഷനായ സഫാരി 10, 20, 30 പ്രമോഷന് ജൂലൈ മൂന്നിന് തുടക്കമായി. ആയിരക്കണക്കിന് ഉത്പന്നങ്ങള്‍ വളരെ ചുരുങ്ങിയ നിരക്കില്‍ ലഭ്യമാകുന്ന ഈ പ്രമോഷനായി നിരവധി ഉപഭോക്താക്കളാണ് ആകാംഷക്ഷയോടെ കാത്തിരിക്കുന്നത്.

city exchange

പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, മാംസം, ബേക്കറി, ഹോട്ട് ഫുഡ്, മറ്റ് ഭക്ഷ്യോത്പന്നങ്ങള്‍, കോസ്‌മെറ്റിക്‌സ,് ഹൗസ്‌ഹോള്‍ഡ്, റെഡിമെയ്ഡ്, ഫുട്ട്‌വെയര്‍, ഇലക്ട്രോണിക്‌സ,് കമ്പ്യൂട്ടര്‍ ആക്‌സസറീസ് തുടങ്ങി നിത്യോപയോഗ വസ്തുക്കളും ഭക്ഷ്യധാന്യങ്ങളും തുണിത്തരങ്ങളും അടക്കം നിരവധി ഉത്പന്നങ്ങളാണ് 10, 20, 30 റിയാലിന് സഫാരി ഔട്ട്ലെറ്റുകളില്‍ ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കിയിട്ടുള്ളത്.

1.5 കിലോ ടൈഡ് ഡിറ്റര്‍ജെന്റ് പൗഡര്‍ 10 റിയാല്‍, 3 ലിറ്ററിന്റെ മിസ്റ്റര്‍ ലൈറ്റ് പ്രഷര്‍ കുക്കര്‍ 20 റിയാല്‍, സാന്‍ട്രോ 2 ഇന്‍ 1 പ്രഷര്‍ കുക്കര്‍ 30 റിയാല്‍ പാര്‍ലമെന്റ് ബസമതി റൈസ് 5 കിലോ 20 റിയാല്‍, സ്മാര്‍ട്ട് വാച്ച് 2 എണ്ണം 30 റിയാല്‍, കാര്‍പെറ്റ് 20 റിയാല്‍, ഇന്‍ഫാന്റ് ബോഡി സ്യൂട്ട് നാലെണ്ണം 10 റിയാല്‍, ലേഡീസ് അബായ 2 എണ്ണത്തിന് 30 റിയാല്‍ തുടങ്ങിയവ പ്രധാന ആകര്‍ഷണങ്ങളില്‍ ചിലതാണ്.

- Advertisement -
Ad image

കൂടാതെ നാവില്‍ കൊതിയൂറുന്ന വിവിധ രുചിക്കൂട്ടുകള്‍ ഒരുക്കി സഫാരി ബേക്കറി ആന്‍ഡ് ഹോട്ട് ഫുഡ് വിഭാഗത്തിലും ഒട്ടനവധി വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വെസ്റ്റേണ്‍, സൗത്ത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍, അറബിക്ക്, ചൈനീസ് തുടങ്ങിയ വിഭവങ്ങളും വ്യത്യസ്ത വിഭവങ്ങള്‍ ഉള്‍പ്പെടുത്തി മികച്ച കോംേബാ ഓഫറുകളും ഒരുക്കിയിരിക്കുന്നു. കൂടാതെ ചിക്കന്‍ മജ്ബൂസ്, ജാവ റൈസ് തുടങ്ങിയ വിഭവങ്ങളും ഒരുക്കിയിരിക്കുന്നതിനോടൊപ്പം തന്നെ ഫ്രഷ് ഫുഡിലെ ഡെലി വിഭാഗത്തില്‍ ഫ്രഷ് പനീര്‍, ബട്ടര്‍ ബ്ലോക്ക്, ലെമണ്‍ പിക്കള്‍, ഫ്രഷ് ഗാര്‍ലിക്ക് പേസ്റ്റ്, മിക്‌സഡ് പിക്ക്ള്‍ തുടങ്ങിയവയും 10, 20, 30 പ്രമോഷനില്‍ ലഭ്യമാണ്. വിവിധതരം ജ്യൂസുകള്‍, ഡ്രിങ്കിങ് വാട്ടര്‍, ചിക്കന്‍ പാര്‍ട്‌സ,് ചിക്കന്‍ നഗറ്റ്‌സ് വിവിധ ഇനം ഐസ്‌ക്രീംസ് തുടങ്ങി പാലും പാലുല്‍പന്നങ്ങളും അടക്കം നിരവധി ഭക്ഷ്യോല്പന്നങ്ങള്‍ 10, 20, 30 റിയാലിന് ഫ്രോസണ്‍ വിഭാഗത്തില്‍ ലഭ്യമാക്കുന്നുണ്ട്. ഗ്രോസറി വിഭാഗത്തില്‍ അനവധി സ്‌നാക്‌സുകളും മറ്റു ഭക്ഷ്യ ഉല്പന്നങ്ങളും നിരത്തിയിട്ടുണ്ട്.

ഹൗസ് ഹോള്‍ഡ് വിഭാഗത്തില്‍ വൈവിധ്യമാര്‍ന്ന വിവിധോദ്ദേശ്യ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം കോസ്‌മെറ്റിക്‌സ് വിഭാഗത്തില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്ന്നങ്ങളും പെര്‍ഫ്യൂം, ബോഡി സ്‌പ്രേ, മേക്കപ്പ് സെറ്റ്്‌സ,് പലതരം സോപ്പ്, ഫേസ് വാഷ്, ബോഡി ലോഷന്‍ തുടങ്ങിയവയും വിവിധ ആരോഗ്യ സൗന്ദര്യ പരിപാലന വസ്തുക്കളും സഫാരി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു. ഒപ്പം സ്റ്റേഷനറി വിഭാഗത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കാവശ്യമായതും ഓഫീസുകളിലേക്കാവശ്യമായതും അടക്കം ധാരാളം സ്‌കൂള്‍ സ്റ്റേഷനറി ഐറ്റംസ് ലഭ്യമാണ് ഫേബര്‍ കാസില്‍, മാപ്പഡ് സ്‌കൂള്‍ കിറ്റ് വിവിധയിനം സ്റ്റേഷനറി സെറ്റുകള്‍ തുടങ്ങിയവ കൂടാതെ ടോയ്‌സ് വിഭാഗത്തിലും സ്‌പോര്‍ട്‌സ് വിഭാഗത്തിലും 10, 20, 30 റിയാലില്‍ ലഭിക്കുന്ന സാധനങ്ങളുടെ നിര ജനങ്ങളുടെ പ്രതീക്ഷകള്‍ക്കുമപ്പുറമാണ.്

ഗാര്‍മെന്‍്‌സ് ആന്‍ഡ് റെഡിമെയ്ഡ് വിഭാഗത്തില്‍ മെന്‍സ് വെയര്‍ ലേഡീസ് ചുരിദാര്‍, ചുരിദാര്‍ മെറ്റീരിയല്‍സ്, ലേഡീസ് ഡെനിം ജാക്കറ്റ്, കിഡ്‌സ് വെയര്‍, ഫൂട്ട് വെയര്‍, ലേഡീസ് ബാഗ്‌സ്, ന്യൂ ബോണ്‍ ബേബി വിഭാഗത്തിലും അടക്കം ഗുണമേന്മയേറിയ വന്‍ കളക്ഷനാണ് വെറും 10, 20, 30 റിയാലിന് സഫാരി നിരത്തിയിട്ടുള്ളത്. ഇലക്ട്രോണിക്‌സ് വിഭാഗത്തിലാകട്ടെ വിവിധതരം എമര്‍ജന്‍സി ലൈറ്റുകള്‍, ട്രിമ്മര്‍, ടോര്‍ച്ചുകള്‍, കാല്‍ക്കുലേറ്ററുകള്‍, ഹെഡ്‌സെറ്റുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍ തുടങ്ങി ധാരാളം ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും നിരത്തി വമ്പിച്ച വിലക്കുറവോടു കൂടെ വൈവിധ്യം നിറഞ്ഞ പ്രമോഷനായാണ് ഈ 10, 20, 30 പ്രമോഷന്‍ ഇത്തവണ ജനങ്ങളിലേക്ക് എത്തുന്നത്. ഖത്തറിലെ എല്ലാ സഫാരി ഔട്‌ലെറ്റിലും 10, 20, 30 പ്രമോഷന്‍ ലഭ്യമാണ്.

കൂടാതെ സഫാരിയുടെ മെഗാ പ്രമോഷനായ സഫാരി വിന്‍ 5 നിസാന്‍ പട്രോള്‍ കാര്‍ പ്രമോഷനിലൂടെ 5 നിസാന്‍ പട്രോള്‍ 2022 മോഡല്‍ കാറുകള്‍ സമ്മാനമായി നേടാനുള്ള അവസരവും ഉപഭോക്താക്കള്‍ക്കായി സഫാരി ഒരുക്കിയിട്ടുണ്ട്. ഈ മെഗാ പ്രമോഷന്‍ അബു ഹമൂറിലെ സഫാരി മാളിലും സല്‍വാ റോഡിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിലും അല്‍ഖോറിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിലും ബര്‍വ വില്ലേജിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റും സനയ്യ സ്ട്രീറ്റ് 16ലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റും അടക്കം ഏത് ഔട്‌ലെറ്റില്‍ നിന്നും അമ്പത് റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ നറുക്കടുപ്പിലൂടെ ഏതൊരാള്‍ക്കും ഈ മെഗാ സമ്മാന പദ്ധതിയില്‍ പങ്കാളികളാകാവുന്നതാണ്. ഈ പ്രമോഷന്റെ അവസാനത്തെ നറുക്കെടുപ്പ് ജൂലൈ 16ന് ബര്‍വ വില്ലേജിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടക്കുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!