

ദോഹ: പ്രവാസി ഭാരതീയ ദിവസിന്റെ ഭാഗമായി ഐ സി സി അശോകാ ഹാളില്‍ ആഘോഷം സംഘടിപ്പിച്ചു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ഡോ. മോഹന്‍ തോമസ്, ഐ സി ബി എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി എന്നിവര്‍ പ്രവാസി ഭാരതീയ ദിവസ് പ്രഭാഷണം നിര്‍വഹിച്ചു. ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ സ്വാഗതവും ഐ സി സി ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍ നന്ദിയും പറഞ്ഞു.

പ്രവാസി ഭാരതീയ ദിവസിന്റെ ഭാഗമായി സ്ലിഷ്ട പ്രകാശിന്റെ കീബോര്‍ഡ്, ഐ സി സി വിദ്യാര്‍ഥികളുടെ നാടോടി നൃത്തം, കലാകൈരളിയുടെ സെമി ക്ലാസിക്കല്‍ ഡാന്‍സ്, സ്വസ്തി ഡാന്‍സ് അക്കാദമിയുടെ സിനിമാറ്റിക്ക് ഡാന്‍സ്, ഗുജറാത്തി സമാജിന്റെ നാടോടി നൃത്തം എന്നിവ അരങ്ങേറി.
വ്യത്യസ്ത വിഭാഗങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ച സ്ലിഷ്ട പ്രകാശ്, അബ്ദുല്‍ നാസര്‍, ആന്‍വി അമിത് ജോഷി, റിയ കുര്യന്‍, പ്രകൃതി ഭാരത്, സമീഹ സന്തോഷ് ഷെട്ടി, അനുശ്രീ ഷൈന്‍, അര്‍ജുന്‍ ഷൈന്‍, റിയുവാന്‍ ജോണ്‍ ജിത്തു, നീവ സേറ അരുണ്‍, ജയ്ദന്‍ മാത്യു, ആര്യന്‍ എലിസബത്ത് പ്രവീണ്‍, പ്രധവ് ശ്യാം ഗോപന്‍ എന്നിവരെ ആദരിച്ചു.

