

ദോഹ: മെഗാ ക്രൂയിസ് കപ്പല്‍ മെയിന്‍ ഷിഫ് 6ല്‍ 2435 വിനോദ സഞ്ചാരികള്‍ ദോഹ തുറമുഖത്തിറങ്ങി.

ഹാംബര്‍ഗ് ആസ്ഥാനമായുള്ള ക്രൂയിസ് ലൈന്‍ ടിയുഐ ക്രൂയിസസ് നടത്തുന്ന ഈ ടൂര്‍ ഖത്തര്‍ ടൂറിസത്തിലും മവാനി ഖത്തറിന്റെ 2022- 2023 ക്രൂയിസ് സീസണിലും ദോഹയിലേക്കുള്ള കപ്പലിന്റെ മൂന്നാമത്തെ യാത്രയാണ്.

മാള്‍ട്ടയുടെ പതാക വഹിക്കുന്ന മെയിന്‍ ഷിഫ് 6 ഹാംബര്‍ഗ് ആസ്ഥാനമായുള്ള ടിയുഐ ക്രൂയിസുകളുടെ ഏറ്റവും വലിയ കപ്പലുകളിലൊന്നാണ്. രണ്ടായിരത്തി അഞ്ഞൂറിലേറെ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കപ്പലിനാകും. 2019- 2020 സീസണില്‍ ദോഹ തുറമുഖത്തേക്ക് കന്നി യാത്ര നടത്തിയ മെയിന്‍ ഷെഫ് 5ന് സമാനമാണ് മെയിന്‍ ഷിഫ് 6. 295 മീറ്റര്‍ നീളവും 35.8 മീറ്റര്‍ വീതിയുമുള്ള മെയിന്‍ ഷില്‍ സ്്പാ, ഫിറ്റ്‌നസ് ഏരിയകളും ഉണ്ട്. ആഡംബര ക്യാബിനുകള്‍, വിവിധ ഡൈനിംഗ് ഓപ്ഷനുകള്‍, വിനോദ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടെ വിവിധ സൗകര്യങ്ങളും കപ്പലില്‍ വാഗ്ദാനം ചെയ്യുന്നു.
ഏകദേശം രണ്ടുലക്ഷം സന്ദര്‍ശകരുമായി 58 ആഗോള ക്രൂയിസ് കപ്പലുകളെങ്കിലും 2023 ഏപ്രില്‍ അവസാനത്തോടെ ഖത്തറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാട്ടര്‍ ഗെയിമുകള്‍, നീന്തല്‍ക്കുളങ്ങള്‍, ഹോട്ട് ടബ്ബുകള്‍, റെസ്റ്റോറന്റുകള്‍, വിനോദ ഹാളുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന ഏറ്റവും നൂതനവും പരിസ്ഥിതി സൗഹൃദവുമായ കപ്പലുകളിലൊന്നായ ഇറ്റാലിയന്‍ ക്രൂയിസ് കപ്പലായ ‘കോസ്റ്റ ടോസ്‌കാന’യില്‍ ഞായറാഴ്ച ദോഹ തുറമുഖത്ത് 3,426 വിനോദസഞ്ചാരികള്‍ ഇറങ്ങിയിരുന്നു.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

