

ദോഹ: ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍ നാലാം പതിപ്പിന് ഡിസംബര്‍ ഏഴിന് തുടക്കമാകും. ഡിസംബര്‍ 18 വരെയാണ് ബലൂണ്‍ ഫെസ്റ്റിവല്‍ അരങ്ങേറുക.

എല്ലാ പ്രായത്തിലുമുള്ള സന്ദര്‍ശകര്‍ക്കുമുള്ള വൈവിധ്യമാര്‍ന്ന വിനോദങ്ങളും പ്രവര്‍ത്തനങ്ങളും ബലൂണ്‍ ഫെസ്റ്റിവലിലുണ്ടാകും. വ്യത്യസ്ത ആകൃതിയിലും നിറങ്ങളിലുമുള്ള 50-ലധികം ഹോട്ട് എയര്‍ ബലൂണുകളുടെ പ്രദര്‍ശനം, ഊതിവീര്‍പ്പിക്കാവുന്ന കോട്ടകളുള്ള ഫാമിലി ഏരിയ, കുട്ടികള്‍ക്കായുള്ള വിവിധ ഗെയിമുകള്‍, അന്താരാഷ്ട്ര തെരുവ് ഭക്ഷണം നല്‍കുന്ന ഫുഡ് കോര്‍ട്ട്, പ്രത്യേക അതിഥികള്‍ക്കുള്ള വി ഐ പി മജ്ലിസ് എന്നിവ ഫെസ്റ്റിവലിന്റെ സവിശേഷതയാണ്.

ഈ വര്‍ഷം കത്താറയാണ് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവലിന്റെ വേദി. മെട്രോ വഴി എളുപ്പത്തില്‍ എത്തിച്ചേരാമെന്നതും സ്വകാര്യ വാഹനങ്ങള്‍ക്ക് ധാരാളം പാര്‍ക്കിംഗ് സൗകര്യവും ദോഹ സ്‌കൈലൈനിന്റെ മനോഹരമായ പനോരമിക് കാഴ്ചകളും ഇവിടുത്തെ സവിശേഷതകളാണ്.
