ഖത്തറിലെ അഞ്ച് പുതിയ അംബാസഡര്‍മാരുടെ യോഗ്യതാപത്രങ്ങള്‍ അമീര്‍ സ്വീകരിച്ചു

Web Desk
1 Min Read

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അമീരി ദിവാനിലെ ഓഫീസില്‍ രാജ്യത്തെ അഞ്ച് പുതിയ അംബാസഡര്‍മാരുടെ യോഗ്യതാപത്രം ഏറ്റുവാങ്ങി.

city exchange

ഖത്തറിലെ ഫലസ്തീന്‍ അംബാസഡര്‍ ഫയീസ് മജീദ് അബു അല്‍ റബ്, പെറു അംബാസഡര്‍ ഗോണ്‍സാലോ വോട്ടോ ബെര്‍ണലസ് ഗാറ്റിക്ക, സൈപ്രസ് അംബാസഡര്‍ ആന്‍ഡ്രിയാസ് നിക്കോളെയ്സ്, ചിലി റിപ്പബ്ലിക്കിന്റെ അംബാസഡര്‍ പട്രീസിയോ ഡയസ് ബ്രൂട്ടണ്‍, എസ്‌തോണിയ റിപ്പബ്ലിക്കിന്റെ അംബാസഡര്‍ മരിയ ബെലോവാസ് എന്നിവരുടെ യോഗ്യതാ പത്രങ്ങളാണ് സ്വീകരിച്ചത്.

അംബാസഡര്‍മാരുടെ ദൗത്യങ്ങളില്‍ വിജയിക്കുന്നതിനും ഖത്തറും അവരുടെ രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ വികസനത്തിനും വളര്‍ച്ചയ്ക്കും ആശംസകള്‍ നേര്‍ന്നും അമീര്‍ അവരെ സ്വാഗതം ചെയ്തു. തങ്ങളുടെ രാജ്യങ്ങളിലെ നേതാക്കളുടെ അഭിവാദ്യങ്ങളും ഖത്തറി ജനതയ്ക്ക് തുടര്‍ പുരോഗതിക്കും സമൃദ്ധിക്കും ആശംസകളും അംബാസഡര്‍മാര്‍ അറിയിച്ചു.

അംബാസഡര്‍മാര്‍ക്ക് അമീരി ദിവാനില്‍ എത്തിയതിന് ശേഷം ഔദ്യോഗിക സ്വീകരണ ചടങ്ങ് നടന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!