
ദോഹ: ഖത്തറിലെ കൊട്ടാരക്കര നിവാസികളുടെ കൂട്ടായ്മയായ കെഫാഖ് പുതിയ വര്‍ഷത്തെ ഭാരവാഹികളെയും മാനേജിങ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.

രക്ഷാധികാരിയായി വര്‍ഗീസ് മാത്യുവും അഡൈ്വസറി ചെയര്‍മാനായി ബിജു കെ ഫിലിപ്പിനെയും തെരഞ്ഞെടുത്തു. പ്രസിഡന്റായി ബിനേഷ് ബാബുവിനെയും ജനറല്‍ സെക്രട്ടറിയായി ജോബിന്‍ പണിക്കരെയും ട്രഷററായി ബെന്നി ബേബിയെയും വൈസ് പ്രസിഡന്റുമാരായി ബിജു പി ജോണ്‍, സിബി മാത്യു എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി ടിന്‍സി ജോബി, ജലു അമ്പാടിയില്‍, ഷാജി കരിക്കം എന്നിവരെയും ജോയിന്റ് ട്രഷററായി അനീഷ് തോമസിനെയും തെരഞ്ഞെടുത്തു.

മാനേജിംഗ് കമ്മിറ്റി അംഗങ്ങളായി അജന റോഷന്‍ (വനിതാ ഫോറം കണ്‍വീനര്‍), ഗോപിക അനീഷ്, ജൂണോ വിനീത്, അനില്‍ കുമാര്‍ ആര്‍, ദിപു സത്യരാജന്‍, റിഞ്ചു അലക്‌സ്, ആകാശ് ആശ്രമം, സോജു ഫിലിപ്പ്, റെജി ലൂക്കോസ്, ചാള്‍സ് കെ ചാക്കോ, ഉമ്മന്‍ പി കൈപ്പള്ളി, അരുണ്‍ ആര്‍ പിള്ള എന്നിവരെയും ഓഡിറ്റര്‍മാരായി ജേക്കബ് ബാബുവിനെയും അനീഷ് മണികണ്ഠനെയും തെരഞ്ഞെടുത്തു.
കെഫാഖ് വാര്‍ഷിക ജനറല്‍ യോഗത്തില്‍ പ്രസിഡന്റ് ബിജു കെ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബിനേഷ് ബാബു വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ആര്‍ അനില്‍ കുമാര്‍ വരവ് ചെലവ് കണക്കുകളും ഓഡിറ്റര്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

