
കുവൈത്ത് സിറ്റി: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ആയിരത്തിയഞ്ഞൂറാമത് ജന്മദിനത്തോടനുബന്ധിച്ച് ഐ സി എഫ് കുവൈത്ത് നാഷണല്‍ കമ്മിറ്റി മീലാദ്, സാംസ്‌കാരിക സമ്മേളനം നടത്തി.

തിരുവസന്തം’1500 എന്ന ശീര്‍ഷകത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനത്തില്‍ പ്രവാചക ജീവിതത്തെ അനുസ്മരിക്കുന്ന ഉര്‍ദു, അറബി, മലയാളം ഭാഷകളില്‍ എഴുതപ്പെട്ട കാവ്യശാഖകളുടെ ആലാപനങ്ങള്‍ ശ്രദ്ധേയമായി. കുവൈത്തിന്റെ വ്യത്യസ്ത ഏരിയകളില്‍ നിന്നായി നൂറു കണക്കിന് ആളുകള്‍ പങ്കെടുത്തു. സമസ്ത കേരള ജംഇയത്തുല്‍ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി മുഖ്യാതിഥിയായിരുന്നു.

അരക്ഷിതത്വവും അശാന്തിയും വ്യാപകമായി പടര്‍ന്ന സമൂഹത്തില്‍ സമാധാനത്തിന്റെയും നീതിയുടെയും സംസ്ഥാപനം സാധ്യമാക്കിയാണ് പ്രവാചകന്‍ മടങ്ങിയതെന്നും പ്രവാചക തിരുമേനിയുടെ ജീവിതവും സന്ദേശവും പുതിയ കാലത്ത് കൂടുതല്‍ വായിക്കപ്പെടേണ്ടതുണ്ടെന്നും ഹുബ്ബുറസൂല്‍ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.
നബി തിരുമേനിയുടെ ജീവിത സന്ദേശങ്ങളെ അനുധാവനം ചെയ്യുന്നതില്‍ വീഴ്ച വരാതിരിക്കാന്‍ വിശ്വാസി സമൂഹം കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും സര്‍വ്വജീവികളോടും കാരുണ്യം എന്ന ആശയത്തെ ജീവിതം കൊണ്ട് വ്യാഖ്യാനിച്ച പ്രവാചകനെ ശരിയായ രൂപത്തില്‍ പുതിയ കാലത്തിനു പരിചയപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഉണ്ടാകണമെന്നും പേരോട് സഖാഫി ഉണര്‍ത്തി.
സാല്‍മിയ നജാത്ത് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഐ സി എഫ് കുവൈത്ത് നാഷണല്‍ പ്രസിഡന്റ് അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ചു. അഹ്മദ് സഖാഫി കാവനൂര്‍ ഉദ്ഘാടനം ചെയ്തു. ശിഫാ അല്‍ ജസിറ ഹെഡ് ഓഫ് ഓപ്പറേഷന്‍സ് അസീം സേട്ട് സുലൈമാന്‍, ഐ സി എഫ് നാഷണല്‍ ജനറല്‍ സെക്രട്ടറി സാലിഹ് കിഴക്കേതില്‍, വെല്‍ഫയര്‍ സെക്രട്ടറി സമീര്‍ മുസ്ലിയാര്‍ പ്രസംഗിച്ചു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ആത്മകഥ ‘വിശ്വാസപൂര്‍വ്വം’ ആസ്പദമാക്കി നടന്ന ബുക്ക് ടെസ്റ്റിലെ വിജയികള്‍ക്ക് പേരോട് അബ്ദുല്‍റഹ്മാന്‍ സഖാഫി ഉപഹാരങ്ങള്‍ നല്‍കി.
സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന ബുര്‍ദ, മൗലിദ് പാരായണത്തിന് സയ്യിദ് സാദിഖ് തങ്ങള്‍, ഹൈദറലി സഖാഫി, മുഹമ്മദ് അസ്ഗര്‍ ഫാദിലി, ശുക്കൂര്‍ മൗലവി, നൗഫല്‍ ബാഖവി, ശംസുദ്ധീന്‍ കാമില്‍ സഖാഫി, മുഹമ്മദ് അലി സഖാഫി, ബഷീര്‍ അണ്ടിക്കോട് ഇബ്രാഹിം മുസ്ലിയാര്‍ വെണ്ണിയോട് നേതൃത്വം നല്‍കി.
കെ സി എഫ് നാഷണല്‍ പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ സഖാഫി, അബ്ദുല്‍ അസിസ് കാമില്‍ സഖാഫി, ഫൈസല്‍ ജബര്‍ അല്‍ മുതൈരി, അബ്ദുല്ല വടകര, അബു മുഹമ്മദ് സംബന്ധിച്ചു. റസാഖ് സഖാഫി, നവാസ് ശംസുദ്ധീന്‍, ഗഫൂര്‍ എടതിരുത്തി, അബ്ദുലതീഫ് തോണിക്കര, റഫീഖ് കൊച്ചനൂര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു.

