
ആലുവ: കീഴ്മാട് പഞ്ചായത്ത് എട്ടാം വാര്‍ഡ് 31-ാം നമ്പര്‍ അംഗന്‍വാടിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് അന്‍വര്‍ സാദത്ത് എം എല്‍ എയുടെ 2024- 25 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും 28.83 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചിരുന്നു.

നിര്‍മ്മാണം പൂര്‍ത്തിയായ ഈ അംഗന്‍വാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം അന്‍വര്‍ സാദത്ത് എം എല്‍ എ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ ടി പി അസീസ് സ്വാഗതം പറയുകയും പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു അധ്യക്ഷത വഹിക്കുകയും ചെയ്തു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സനിത റഹീം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സാജിത നൗഷാദ്, ഷീജ പുളിക്കല്‍, എടത്തല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ എ അബ്ദുല്‍ ഖാദര്‍, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍മാരായ റസീന നജീബ്, റസീല ഷിഹാബ്, പഞ്ചായത്ത് മെമ്പര്‍മാരായ കെ എ ജോയി, ടി ആര്‍ രജീഷ്, സനില, ഹിത ജയകുമാര്‍, കുട്ടമശ്ശേരി സഹകരണ ബാങ്ക് പ്രസിഡന്റ് മീതിയന്‍ പിള്ള എന്നിവര്‍ ആശംസകള്‍ പറയുകയും അംഗന്‍വാടി ടീച്ചര്‍ ബീന നന്ദി പറയുകയും ചെയ്തു.
