

കൊച്ചി: കേരള വിദ്യാഭ്യാസ ചട്ടത്തിന് വിരുദ്ധമായി മധ്യവേനല്‍ അവധിയില്‍ മാറ്റം വരുത്തുവാന്‍ ഉള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഏകപക്ഷീയ തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും നടപടി അടിയന്തരമായി പുനഃപരിശോധിക്കണമെന്നും കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ (കെ എ എം എ) സംസ്ഥാന പ്രസിഡണ്ട് എ എ ജാഫര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം തമിമുദ്ദീന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

വര്‍ഷങ്ങളായി കേരളത്തില്‍ നിലനിന്നു വരുന്ന സമയക്രമാണ് വിദ്യാഭ്യാസ ചട്ടത്തിന് വിരുദ്ധമായി അധ്യാപക സംഘടനകളുമായി പോലും ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി മാറ്റിയിരിക്കുന്നത്.

ഈ അധ്യയന വര്‍ഷത്തില്‍ 12 ശനിയാഴ്ചകള്‍ അധിക പ്രവര്‍ത്തി ദിനമായി മാറ്റുന്നതിന് പുറമേയാണ് മധ്യവേനലവധിയുടെ ദിവസങ്ങള്‍ കൂടി പ്രവര്‍ത്തി ദിനം ആക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് അധ്യാപക സമൂഹത്തോടും വിദ്യാര്‍ഥികളോടുമുള്ള വെല്ലുവിളിയാണെന്നും നേതാക്കള്‍ പറഞ്ഞു.

