സൈലം സ്റ്റുഡന്റ്‌സ് അവാര്‍ഡ്സ് പരിപാടി കോഴിക്കോട്ട്

Web Desk
2 Min Read

കോഴിക്കോട്: തങ്ങളുടെ വിജയ രഹസ്യം സ്വയം നടത്തിയ പരീക്ഷണമാണെന്ന് സൈലം സാരഥികള്‍. തങ്ങളുടേതായ റിസര്‍ച്ച് വിംഗിന്റെ ഗവേഷണ ഫലമാണ് തങ്ങളുടെ അധ്യാപകരിലൂടെ പതിനായിരക്കണക്കിന് കുട്ടികളിലെത്തിക്കുന്നതെന്നും അറിയിച്ചു. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി മൂന്നുവര്‍ഷം കൊണ്ട് തങ്ങള്‍ തങ്ങളുടേതായ ഒരു സിസ്റ്റം വളര്‍ത്തി കൊണ്ടുവന്നതായും സി ഇ ഒ അനന്തുവും ഡയറക്ടര്‍മാരായ ലിജീഷ്‌കുമാറും വിനേഷ്‌കുമാറും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

city exchange

സംസ്ഥാനത്തെ ഏറ്റവും വലിയ സ്റ്റുഡന്റ്‌സ് അവാര്‍ഡ് പ്രോഗ്രാമായ ‘സൈലം അവാര്‍ഡ്സി’ന്റെ മൂന്നാമത്തെ എഡിഷന്‍ 24ന് കോഴിക്കോട്ട് നടക്കും. സൈലത്തില്‍ നിന്നും മെഡിക്കല്‍- എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളും സി എ, എ സി സി എ പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് നേടിയ സൈലം വിദ്യാര്‍ഥികളെയുമാണ് ചടങ്ങില്‍ ആദരിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ സ്റ്റുഡന്റ്‌സ് അവാര്‍ഡ് പ്രോഗ്രാമാണ് കോഴിക്കോട് സ്വപ്ന നഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കുന്നത്.

പതിനയ്യായിരത്തിലധികം കുട്ടികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ സിനിമാ താരമായ ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍, രമേഷ് പിഷാരടി, നസ്ലിന്‍, നിഖില വിമല്‍, പേര്‍ളി മാണി, ജീവ ജോസഫ്, കാര്‍ത്തിക് സൂര്യ, ഹനാന്‍ ഷാ, ഹാഷിര്‍ ആന്റ് ടീം, ഫെജോ തുടങ്ങിയ വന്‍ താരനിരതന്നെ അണിനിരക്കും.

മെഡിക്കല്‍- എഞ്ചിനീയറിങ് പ്രവേശനപ്പരീക്ഷാ പരിശീലന രംഗത്ത് മികച്ച മുന്നേറ്റം കാഴ്ചവച്ച സൈലം ലേണിങ്ങില്‍നിന്ന് ഉള്ള പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് കഴിഞ്ഞ നാലു വര്‍ഷംകൊണ്ട് വിവിധ പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയിട്ടുള്ളത്. ആയിരത്തിലധികം സൈലം വിദ്യാര്‍ഥികള്‍ക്കാണ് ഈ വര്‍ഷം മാത്രം എയിംസ്, ഐഐടി, എന്‍ഐടി തുടങ്ങി ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിച്ചിരിക്കുന്നത്.

- Advertisement -
Ad image

നീറ്റ്, ജെഇഇ കോച്ചിങ് കൂടാതെ പി എസ് സി, എസ് എസ് സി, ബാങ്കിങ്, റെയില്‍വേ, കൊമേഴ്സ് പ്രൊഫഷണല്‍ കോഴ്സുകള്‍ക്കും സൈലം പരിശീലനം നല്‍കുന്നുണ്ട്. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലുമെല്ലാം സൈലത്തിന് ക്യാമ്പസുകളും സ്‌കൂളുകളുമുണ്ട്. പതിനഞ്ചു ലക്ഷത്തോളം ആസ്പിരന്റ്‌സ് ഉള്ള സൈലത്തിന് കേരളത്തിലുടനീളം ട്യൂഷന്‍ സെന്ററുകളുമുണ്ട്.

നീറ്റ് 2025 എഴുതുന്നവര്‍ക്കുള്ള ക്രാഷ് കോഴ്‌സ് അഡ്മിഷനും 6 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള 2025- 26 അധ്യയന വര്‍ഷത്തേക്കുള്ള ഫൗണ്ടേഷന്‍ പ്രോഗ്രാമിന്റെ അഡ്മിഷനും അടുത്ത വര്‍ഷത്തേക്കുള്ള നീറ്റ്, ജെഇഇ റിപ്പീറ്റര്‍ ബാച്ചുകളിലേക്കുള്ള അഡ്മിഷനും ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 600 9 100 300.

പരിപാടി ഉച്ക്ക് രണ്ടരക്ക് ആരംഭിക്കും. മറ്റ് വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്നും ഇവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

TAGGED:
Share This Article
Leave a Comment
error: Content is protected !!